Sauditimesonline

noufal
'സഹവര്‍ത്തിത്വമാണ് ജീവിതസത്യം'; ജോസഫിന്റെ എഴുത്തുലോകവുമായി 'പ്രിയദര്‍ശിനി'

എസ്എംഎസ്-ഇസ്മ മെഡിക്കല്‍ ക്യാമ്പ്

റിയാദ്: ഷിഫ മലയാളി സമാജവും (എസ്എംഎസ്) ഇസ്മ മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ 7 മുതല്‍ വൈകുന്നേരം 4 വരെ നീണ്ടുനിന്ന ക്യാമ്പില്‍ ഷിഫയിലെ നിരവധി തൊഴിലാളികള്‍ പങ്കെടുത്തു. പത്തുതരം ബ്ലഡ് ടെസ്റ്റുകളും ജനറല്‍ മെഡിസിന്‍, നേത്ര രോഗ വിദഗ്ധന്‍, ദന്തരോഗവിദഗ്ധന്‍ എന്നിവ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി. എക്‌സ്‌റേ, സ്‌കാനിങ് ഉള്‍പ്പെടെ സേവനവും ലഭ്യമാക്കി.

എസ്എംഎസ് അംഗങ്ങള്‍ക്കുവേണ്ടിയാണ് ക്യാമ്പ് ഒരുക്കിയത്. സാംസ്‌കാരിക പരിപാടിയില്‍ പ്രസിഡന്റ് ഫിറോസ് പോത്തന്‍കോട് അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവര്‍ത്തകര്‍ ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. ഇസ്മ മെഡിക്കല്‍ ഗ്രൂപ്പ് എംഡി വി.എം അഷ്‌റഫ് ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് തുടര്‍ ചികിത്സകള്‍ക്കായി 50 ശതമാനം ഡിസ്‌കൗണ്ട് നല്‍കുമെന്ന് അറിയിച്ചു.

ഷിബു ഉസ്മാന്‍, ബുനിയന്‍ കമ്പനി എംഡി ഇബ്രാഹിംകുട്ടി, ഫാഹിദ് ഹസന്‍, സാബു പത്തടി, മധു വര്‍ക്കല, പ്രകാശ് ബാബു വടകര, രതീഷ് നാരായണന്‍, ഹനീഫ കൂട്ടായി, ഉമ്മര്‍ അമാനത്ത്, ബാബു കണ്ണോത്ത്, സന്തോഷ് തിരുവല്ല എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഡോ. അഫ്‌സല്‍ അബ്ദുല്‍ അസീസ്, ഡോ. സുമി തങ്കച്ചന്‍, ഡോ. അശ്വിനി മോഹന്‍, ഡോ. അസ്മ ഷെറിന്‍, ഡോ. മെഹ്‌വിഷ് ആസിഫ്, ഡോ. നമീറ സലീം, പാരാമെഡിക്കല്‍ ജീവനക്കാരായ അനഘ, അതുല്യ, ആര്യ, സിജി, റായ്ന്‍ലി, വിദ്യ, സൗമ്യ, റീമ, ഫാത്തിമ ഉമ്മുല്‍ സല്‍മ, അര്‍ഷാദ്, ഫിദ, സജ്‌ന, അബീര്‍, സൈഹാത്തി, ഡോ. ഫാഹിദ് ഹസന്‍, ജമാല്‍ അമല്‍, ജാഫര്‍ സാദത്ത്, കമറുദ്ദീന്‍, സാബിറ, റഫീഖ് പന്നിയങ്കര എന്നിവര്‍ നേതൃത്വം നല്‍കി.

ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് വാഹന സൗകര്യവും ഭക്ഷണവും ഉള്‍പ്പെടെ മികച്ച സൗകര്യങ്ങളാണ് ഷിഫ മലയാളി സമാജം ഒരുക്കിയത്. സമാജം പ്രവര്‍ത്തകരായ രജീഷ് ആറളം, സുനില്‍ പൂവത്തിങ്കല്‍, മോഹനന്‍ കണ്ണൂര്‍, വഹാബ്, ബിനീഷ്, ബിജു സി എസ്, അനില്‍ കണ്ണൂര്‍, ലിജോ ജോയ് എന്നിവര്‍ നേതൃത്വം നല്‍കി. സെക്രട്ടറി സജീര്‍ കല്ലമ്പലം സ്വാഗതവും ട്രഷറര്‍ വര്‍ഗീസ് ആളുക്കാരന്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top