
റിയാദ്: ഒരു മാസം നീണ്ടു നിന്ന സതീഷ് മെമോറിയാല്‍ മാസ്‌റ്റേഴ്‌സ് കപ്പ് ക്രക്കറ്റ് ടൂര്‍ണമെന്റ് സമാപിച്ചു. ഇലവന്‍ ഡക്ക്‌സ് ടീമിനെ നാല് വിക്കറ്റിനു പരാജയപ്പെടുത്തി റോക്സ്റ്റാഴ്‌സ് ചാമ്പ്യന്‍മാമാരയി. റിയാദിലെ പതിനാറു ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരച്ചത്. എക്‌സിറ്റ് 18ലെ കെസിഎ ഗ്രൗണ്ടില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇലവന്‍ ഡക്ക്‌സ് 10 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സെടുത്തു. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ റോക്സ്റ്റാഴ്‌സ് ഒരു ഓവര്‍ ബാക്കി നില്‍ക്കെ ലക്ഷ്യം കണ്ടു. റോക്സ്റ്റാഴ്‌സിന്റെ സാദിഖ് ആണ് ഫൈനലില്‍ പ്ലയെര്‍ ഓഫ് ദി മാച്ച്.

ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി അനസ് (ഇലവന്‍ ഡക്ക്‌സ്), മികച്ച ബാറ്റര്‍ ബിപിന്‍ സുരേഷ് (ഇലവന്‍ ഡക്ക്‌സ്), മികച്ച ബൗളര്‍ ആക്കിബ് (ഇലവന്‍ ഡക്ക്‌സ്), മികച്ച ഫീല്‍ഡര്‍ മൂസ (ഇലവന്‍ ഡക്ക്‌സ്), മികച്ച അമ്പയര്‍ ബിനീഷ് (റോക്സ്റ്റാഴ്‌സ്) എന്നിവരെ തിരഞ്ഞെടുത്തു.

എന്‍എംസിഇ ലോജിസ്റ്റിക്‌സ് എം ഡി മുഹമ്മദ് ഖാന്‍ ജേതാക്കള്‍ക്കു ട്രോഫിയും ക്യാഷ് പ്രൈസും സമ്മാനിച്ചു. റണ്ണേഴ്‌സായ ഇലവന്‍ ഡക്ക്‌സിനുള്ള ട്രോഫിയും ക്യാഷ് പ്രൈസും മാസ്‌റ്റേഴ്‌സ് ക്രിക്കറ്റ് ടീം സ്‌പോണ്‍സര്‍മാരായ സാനു മാവേലിക്കാര, പ്രിന്‍സ് തോമസ്, മാസ്‌റ്റേഴ്‌സ് പിആര്‍ഒ ജോര്‍ജ് കെ ടി, ഖലീല്‍ എന്നിവര്‍ സമ്മാനിച്ചു.

മാസ്‌റ്റേഴ്‌സ് മാനേജര്‍ ഷാബിന്‍ ജോര്‍ജ്, ടൂര്‍ണമെന്റ് കോഡിനേറ്റര്‍ അബ്ദുല്‍കരീം, ചീഫ് അമ്പയര്‍ അമീര്‍ മധുര്‍, സ്‌പോണ്‍സറായ സുരേഷ്, മറ്റു അമ്പയര്‍മാരായ ജാക്ക്‌സണ്‍, സുധീഷ്, സൈദ് കമല്‍, രാഹുല്‍ എന്നിവര്‍ മറ്റു ട്രോഫികളും സമ്മാനങ്ങളും നല്‍കി. ചടങ്ങില്‍ മാസ്‌റ്റേഴ്‌സ് അംഗങ്ങളായ സജാദ്, ഖൈസ്, സജിത്ത്, സുല്‍ത്താന്‍, ഇജാസ്, അഖില്‍, അജ്മല്‍, ഷാഹിദ്, അര്‍ഷാദ്, ജിലിന്‍, അമീര്‍, പ്രമോദ്, അനന്ദു എന്നിവര്‍ സന്നിഹിതരായിരുന്നു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.