
റയാദ്: കേളി കലാ സാംസ്‌കാരിക വേദി പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി റൗദ സെന്റര്‍, മലാസ്, അസീസിയ യൂണീറ്റ് സമ്മേളനങ്ങള്‍ അവസാനിച്ചു. നിലവിലെ 71 യൂണിറ്റുകളുടെ സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കി. ഏരിയ സമ്മേളനങ്ങള്‍ക്കു ശേഷം സെപ്തംബറില്‍ കേന്ദ്ര സമ്മേളനം നടക്കും.

എ.വി റസല്‍ നഗറില്‍ നടന്ന റൗദ സെന്റര്‍ യൂണിറ്റ് സമ്മേളനം ചില്ല കോര്‍ഡിനേറ്റര്‍ സുരേഷ് ലാല്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആഷിക് ബഷീര്‍ റിപ്പോര്‍ട്ടും ട്രഷറര്‍ ശശിധരന്‍ വരവ് ചിലവ് കണക്കും മീഡിയ കണ്‍വീനര്‍ പ്രദീപ് ആറ്റിങ്ങല്‍ സംഘടന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. വൈസ് പ്രസിഡണ്ട് രജീഷ് പിണറായി ചര്‍ച്ചകള്‍ക്ക് മറുപടി പറഞ്ഞു. ഷമീര്‍ നാസര്‍, ജലീല്‍ എന്നിവര്‍ വിവിധ പ്രമേയങ്ങള്‍ അവതരിപ്പിച്ചു.

പുതിയ സെക്രട്ടറിയായി ആഷിക് ബഷീറിനെയും പ്രസിഡണ്ടായി മുസ്തഫയേയും ട്രഷററായി അബുമുഹമ്മദിനെയും തെരഞ്ഞെടുത്തു. കേളി ജോയിന്റ് ട്രഷറര്‍ സുനില്‍ സുകുമാരന്‍, റൗദ രക്ഷാധികാരികണ്‍വീനര്‍ സതീഷ് കുമാര്‍ വളവില്‍ ഏരിയ സെക്രട്ടറി ബിജിതോമസ്, ഏരിയ ട്രഷറര്‍ ഷാജി കെ കെ രക്ഷാധികാരി സമിതി അംഗങ്ങളായ സലീം പി. പി, മുഹമ്മദ് ഷഫീക്ക്, ശ്രീജിത്ത് എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു.

സീതാറാം യെച്ചൂരി നഗറില്‍ നടന്ന മലാസ് യൂണിറ്റ് സമ്മേളനം നസീം ഏരിയ കമ്മിറ്റിയംഗം സഫറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് റെനീസ് കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി സമീര്‍ കൊല്ലം റിപ്പോര്‍ട്ടും ട്രഷറര്‍ നൗഫല്‍ ഷാ വരവ് ചിലവ് കണക്കും കേന്ദ്ര കമ്മിറ്റി അംഗം റഫീഖ് ചാലിയം സംഘടന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. കേളി ജോയിന്‍ സെക്രട്ടറി സുനില്‍ കുമാര്‍ മറുപടി പറഞ്ഞു. അജ്മല്‍ മന്നത്ത്, പ്രജിത്ത്, സക്കറിയ, സുബിന്‍ എന്നിവര്‍ വിവിധ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. സെക്രട്ടറിയായി സമീര്‍ കൊല്ലം,

പ്രസിഡണ്ടായി റമീസ് കരുനാഗപ്പള്ളി ട്രഷററായി അജ്മല്‍ മന്നത്ത് എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു. കേളി പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍, മലാസ് ഏരിയ സെക്രട്ടറി നൗഫല്‍ ഉള്ളാട്ട് ചാലി, ഏരിയ പ്രസിഡന്റ് മുകുന്ദന്‍, ട്രഷറര്‍ സിംനേഷ്, ജോയിന്‍ സെക്രട്ടറി സുജിത്ത്, വൈസ് പ്രസിഡന്റ് കരീം, രക്ഷാധികാരി സമിതി അംഗം അഷറഫ് എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു.

കേളി അസീസിയ യുണിറ്റ് സമ്മേളനം പുഷ്പ്പന്‍ നഗറില്‍ വച്ച് നടന്നു. സമ്മേളനം സുലൈ ഏരിയരക്ഷാധികാരി കമ്മിറ്റിയംഗം നാസര്‍ കാരക്കുന്ന് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അജിത് ഫറോക്ക് അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി സുധീര്‍ പോരേടം റിപ്പോര്‍ട്ടും ട്രഷറര്‍ മനോജ് മാത്യു വരവ് ചിലവ് കണക്കും കേന്ദ്ര കമ്മിറ്റി അംഗം ബിജി തോമസ് സംഘടന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. കേളി സെക്രട്ടറിയേറ്റ് അംഗം കാഹിം ചേളാരി മറുപടി പറഞ്ഞു.

നജുമുദ്ധീന്‍ പൊന്നത്ത്, ബാബുരാജ് എന്നിവര്‍ വിവിധ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. സെക്രട്ടറിയായി ഷമീര്‍ബാബു, പ്രസിഡന്റ് മനോജ് മാത്യു, ട്രഷറര്‍ മുഹമ്മദ് റാഷിഖ് എന്നിവരെ തെരഞ്ഞെടുത്തു. കേന്ദ്ര കമ്മിറ്റി അംഗം ഹാഷിം കുന്നത്തറ, അസീസിയ ഏരിയ രക്ഷാധികാരി കണ്‍വീനര്‍ ഹസ്സന്‍ പുന്നയൂര്‍, ഏരിയ സെക്രട്ടറി റഫീക്ക് ചാലിയം, ഏരിയ ആക്ടിങ് പ്രസിഡന്റ് അലിപട്ടാമ്പി, ഏരിയ ട്രഷറര്‍ ലജീഷ് നരിക്കോട്, ഏരിയ ജോയിന്‍ സെക്രട്ടറി സുഭാഷ്, ഏരിയ വൈസ് പ്രസിഡന്റ് സൂരജ്, ഏരിയ കമ്മിറ്റി അംഗങ്ങള്‍ ആയ സജാദ്, ശംസുദ്ധീന്‍ മച്ചി ഞ്ചേരി എന്നിവര്‍ അഭിവാദ്യം ചെയ്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.