Sauditimesonline

oicc riyadh ifthar 2
സൗഹൃദ വിരുന്നൊരുക്കി ഒഐസിസി ഇഫ്താര്‍ സംഗമം

സൗദിയില്‍ മലയാളി നഴ്‌സിന് കൊറോണ വൈറസ്; നിരീക്ഷണത്തിലെന്ന് അധികൃതര്‍

റിയാദ്: സൗദിയില്‍ കൊറോണ വൈറസ് ബാധിച്ച ഫിലിപ്പീനോ യുവതിയെ പരിചരിച്ച മലയാളി നഴ്‌സിന് രോഗ ബാധ. സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ഇവര്‍ അബഹ ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതായി സൗദിയിലെ ഇന്ത്യന്‍ നഴ്‌സസ് അസോസോയേഷന്‍ പ്രസിഡന്റ് സിഞ്ചു റാന്നി സൗദിടൈംസിനോട് പറഞ്ഞു.

അബഹ അല്‍ ഹയാത് നാഷണല്‍ ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനി ഉള്‍പ്പെടെ നിരവധി മലയാളി നഴ്‌സുമാര്‍ക്ക് കൊറോണ വൈറസ് ബാധിച്ചെന്ന് വാര്‍ത്ത പ്രചരിച്ചിരുന്നു. 30 നഴ്‌സുമാര്‍ നിരീക്ഷണത്തിലാണെന്നും ചില മലയാളം ചാനലുകള്‍ വാര്‍ത്ത പുറത്തുവിട്ടിരുന്നു. എന്നാല്‍ സൗദിയില്‍ കൊറോണ വൈറസ് ബാധിച്ച ഫിലിപ്പീനോ യുവതിയെ പരിചരിച്ച ഒരു മലയാളി നഴ്‌സ് മാത്രമാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുളളത്.

ഫിലിപ്പീനോ നഴ്‌സിനെ പരിചരിച്ച മുപ്പത് പേരെ പരിശോധനക്ക് വിധേയമാക്കി. ഇവരില്‍ ഏറ്റുമാനൂര്‍ സ്വദേശിനിക്ക് മാത്രമാണ് കൊറോണ വൈറസ് ബാധിച്ചതായി സംശയിക്കുന്നത്. ഇവരെ കൂടുതല്‍ പരിശോധനക്കും നിരീക്ഷണത്തിനുമാണ് അബഹ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നും സിഞ്ചു റാന്നി പറഞ്ഞു.
സൗദി ആരോഗ്യ മന്ത്രാലയം ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് കൊറോണ ബാധിച്ചതായി സ്ഥിരീകരിച്ചിട്ടില്ല. മലയാളി നഴ്‌സുമാര്‍ക്ക് കൊറോണ ബാധിച്ചതായി സ്ഥിരീകരണം ഇല്ലെന്ന് റിയാദ് ഇന്ത്യന്‍ എംബസി കമ്യൂണിറ്റി വെല്‍ഫെയര്‍ കോണ്‍സലര്‍ ദേശ് ബന്ധു ബാടി സൗദിടൈംസിനോടു പറഞ്ഞു.

ജൂണ്‍ 2012 മുതലാണ് സൗദിയില്‍ കൊറോണ വൈറസ് പ്രത്യക്ഷപ്പെട്ടത്. 30ലധികം രാജ്യങ്ങളില്‍ വൈറസ് പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും രോഗം ബാധിച്ചവരില്‍ 80 ശതമാനവും സൗദി അറേബ്യയലുളളവരാണ്. 2019 നവംബര്‍ വരെ രാജ്യത്ത് 2102 കൊറോ വൈറസ് ബാധ റിപ്പോര്‍ട് ചെയ്തു. ഏഴ് വര്‍ഷത്തിനിടെ സൗദിയില്‍ 780 പേര്‍ മരിച്ചതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട് വ്യക്തമാക്കുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top