
റിയാദ്: നാടക കൂട്ടായ്മ ‘തട്ടകം’ അഞ്ചാം വാര്‍ഷികം ആഘോഷിക്കുന്നു. ഇതിന്റെ ഭാഗമായി ജനുവരി 24ന് നോഫ ഓഡിറ്റോറിയത്തില്‍ രണ്ട് കലാരൂപങ്ങള്‍ അരങ്ങേറുമെന്ന് സംഘാടകര്‍ അറിയിച്ചു. അപ്പുണ്ണി ശശിയുടെ ഏകാംഗ നാടകം ‘ചക്കരപ്പന്തല്‍’ അദ്ദേഹത്തിന്റെ തന്നെ രചചനയാണ്. ശിവദാസ് പൊയില്‍ക്കാവ് ആണ് സംവാധാനം. തട്ടകം കളിക്കൂട്ടം ചില്‍ഡ്രന്‍സ് തീയറ്ററിന്റെ നേതൃത്വത്തില്‍ നാടക-സിനിമാ പ്രവര്‍ത്തകന്‍ ജോയ് മാത്യു രചിച്ച ‘കുരുതി’യും അരങ്ങേറും.
പുറംമോടിയില്‍ കാണുന്നതല്ല ജീവിതം. വിപണിയിലെ തിളക്കങ്ങളില്‍ കാണുന്ന സാധാരണ ജീവിതം ജീവിച്ചുതീര്‍ക്കാനുളള വിവിധ മുഹൂത്തങ്ങള്‍ ‘ചക്കരപ്പന്തല്‍’ വിവരിക്കുന്നു. നാടന്‍ ഭാഷ സരസമായി അവതരിപ്പിക്കുന്നത് കാഴ്ചക്കാരെ ആകര്‍ഷിക്കും. അപ്പുണ്ണി ശശിയുടെ ഏകാംഗപ്രകടനത്തില്‍ ചക്കര, ആങ്ങള, വെട്ടുകാരന്‍ കരുണന്‍, അയല്‍ക്കാരി മാളുവമ്മ എന്നീ നാലു വേഷങ്ങളില്‍ വിവിധ കാലങ്ങളിലാണ് അപ്പുണ്ണി ശശി പ്രത്യക്ഷപ്പെടുന്നത്. നാലുഭാവങ്ങളില്‍ നാലുകാലങ്ങളില്‍ പകര്‍ന്നാടുകയാണ് ശശി.
ചക്കര എന്ന പെണ്ണിന്റെ ജീവിതമാണ് നാടകം പറയുന്നത്. ഒറ്റയ്ക്ക് ജീവിക്കുന്ന നാല്‍പ്പതുകാരിയും അവിവാഹിതയുമായ അനാഥ യുവതിയാണ് ചക്കര. വിവാഹ ജീവിതം അവളുടെ വലിയ സ്വപ്‌നമായിരുന്നു. വിവാഹവിപണിയില്‍ മത്സരിക്കാനുളള സമ്പത്ത് അവള്‍ക്കില്ല. വിവാഹത്തിനായി അവള്‍ കണ്ടെത്തുന്ന മാര്‍ഗമാണ് നാടകത്തെ മുന്നേട്ട് നയിക്കുന്നത്. ഏറെ കലാമൂല്യവും സമകാലിക പ്രസക്തിയുമുളള നാടകം പ്രവാസി സമൂഹം ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് തട്ടകം പ്രസിഡന്റ് പ്രമോദ് കോഴിക്കോടും സെക്രട്ടറി സലിം കൊല്ലവും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.