Sauditimesonline

UDF
യുഡിഎഫിന് കരുത്തായി പ്രവാസലോകം; റിയാദില്‍ കെഎംസിസി-ഒഐസിസി സമിതി

ധര്‍മടം കെഎംസിസി ‘മവദ്ദ’ ഫെസ്റ്റ് മെയ് 9ന്

റിയാദ്: ധര്‍മ്മടം മണ്ഡലം കെഎംസിസി ഇഗ്‌നൈറ്റ് സീസണ്‍-4ന്റെ ഭാഗമായി ‘മവദ്ദ’ മദ്‌റസ ഫെസ്റ്റ് മെയ് 9ന് മദീന ഹൈപ്പര്‍ മാര്‍കറ്റ് ഓഡിറ്റോറിയത്തില്‍ അരങ്ങേറും. റിയാദിലെ വിവിധ മദ്രസകളുടെ പങ്കാളിത്തത്തോടെയാണ് വിദ്യാര്‍ത്ഥികളുടെ കലാ പ്രകടനങ്ങള്‍. ഹിഫ്ദ് (ഖുര്‍ആന്‍ മനപാഠം), ഖുര്‍ആന്‍ പാരായണം, പ്രസംഗം, ഇസ്ലാമിക ഗാനം തുടങ്ങിയ മത്സരങ്ങള്‍ ഫെസ്റ്റിന്റെ ഭാഗമായി നടക്കും. സമാപന സമ്മേളനത്തില്‍ വിജയികള്‍ക്ക് ഉപഹാരം സമ്മാനിക്കും.

ധാര്‍മികതയുടെ പരിപോഷണം നേടുന്നതിനോടൊപ്പം മദ്രസ വിദ്യാര്‍ത്ഥികള്‍ക്ക് കലാ രംഗത്തുള്ള കഴിവുകള്‍ പ്രകടിപ്പിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കളും വേദിയൊരുക്കുകയാണ് ലക്ഷ്യമെന്ന് സംഘാടകര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top