Sauditimesonline

CIGI IFTHAR
സിജി റിയാദ് ഇഫ്താര്‍ സംഗമം

ദമാമില്‍ മൈതാനമൊരുങ്ങി; ഡിഫ സൂപ്പര്‍ കപ്പ് മെയ് 26ന്

ദമാം: കിഴക്കന്‍ പ്രവിശ്യയിലെ കാല്‍പന്ത് കളി കൂട്ടായ്മകളുടെ പൊതു വേദി ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (ഡിഫ) സംഘടിപ്പിക്കുന്ന മെഗാ ഫുട്‌ബോള്‍ മേള ഡിഫ സൂപ്പര്‍ കപ്പിന് അല്‍ കോബാര്‍ റാക്ക സ്‌പോട്ട് യാഡ് സ്‌റ്റേഡിയത്തില്‍ മേയ് 26ന് തുടക്കും. ഇരുപത് ക്ലബുകള്‍ മാറ്റുരക്കുന്ന ടൂര്‍ണമെന്റിന്റെ ഔദ്യോഗിക ഉല്‍ഘാടനം മേയ് 27ന് വൈകീട്ട് 7.30ന് നടക്കും. ‘എല്ലാറ്റിനും മീതെ ഒരു സ്വപ്നവുമായി പുതിയ തുടക്കം, ഒരുങ്ങികൊള്ളുക’ എന്ന പ്രമേയത്തിലാണ് മേള.

കിസ്‌റ്റോണ്‍ ഗ്രൂപ്പ് ഓഫ് കമ്പനിക്ക് കീഴിലെ ഡ്രീം ഡെസ്റ്റിനേഷന്‍സ് ട്രാവല്‍ ആന്റ് ഹോളിഡെയ്‌സാണ് മുഖ്യ പ്രായോജകര്‍. കിക്കോഫ് ചടങ്ങില്‍ സാമൂഹിക, സംസ്‌ക്കാരിക, കായിക, വിദ്യാഭ്യാസ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. കൊവിഡ് മഹാമാരി മൂലം രണ്ട് വര്‍ഷം നിശ്ചലമായ കളി മൈതാനങ്ങളെ പഴയ പ്രതാപ കാലത്തേക്ക് തിരിച്ചുകൊണ്ടുവരികയാണ് ലക്ഷ്യമെന്ന് സംഘാടകര്‍ പറഞ്ഞു.

പ്രവിശ്യയിലെ ക്ലബുകളെ ഒരുമിപ്പിച്ച് 2009ലാണ് ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (ഡിഫ) രൂപം കൊണ്ടത്. ആയിരത്തിലധികം കളിക്കാര്‍ക്കും ഇരുപതില്‍ പരം ക്ലബുകള്‍ക്കും നേത്യത്വം കൊടുക്കുകയും ദമാമില്‍ മികച്ച രീതിയില്‍ ഫുട്‌ബോള്‍ മേളകള്‍ സംഘടിപ്പിക്കുന്നതിന് അവസരം ഒരുക്കുകയാണ് ഡിഫ ചെയ്യുന്നത്. പ്രവാസ ലോകത്ത് എറ്റവും കൂടുതല്‍ ഫുട്‌ബോള്‍ മേളകള്‍ സംഘടിപ്പിക്കപ്പെടുന്ന പ്രദേശവും ഏറ്റവും മികച്ച കളിക്കാരുടെ സാന്നിധ്യവും ദമാമാണന്നും ഭാരവാഹികള്‍ അവകാശപ്പെട്ടു.

വാര്‍ത്താ സമ്മേളനത്തില്‍ കിസ്‌റ്റോണ്‍ ഗ്രൂപ്പ് ഓഫ് കമ്പനി സി ഇ ഒ ലിയാക്കത്ത് കരങ്ങാടന്‍, ഡിഫ പ്രസിഡന്റ് മുജീബ് കളത്തില്‍, ടൂര്‍ണമെന്റ് കമ്മറ്റി കണ്‍വീനര്‍ റഫീക് കൂട്ടിലങ്ങാടി, ഡിഫ ജന. സെക്രട്ടറി ഷനൂബ് കൊണ്ടോട്ടി, ചെയര്‍മാന്‍ വില്‍ഫ്രഡ് ആന്‍ഡ്രൂസ്, ടെക്‌നിക്കല്‍ കമ്മറ്റി ചെയര്‍മാന്‍ സകീര്‍ വള്ളക്കടവ് എന്നിവര്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top