![](https://sauditimesonline.com/wp-content/uploads/2022/05/soum-1.jpg)
റിയാദ്: ഇന്ത്യന്‍ എംബസി യോഗാ അദ്ധ്യാപികയും ഇന്റര്‍നാഷണല്‍ യോഗ ക്ലബ് അദ്ധ്യക്ഷയുമായ യോഗാചാര്യ സൗമ്യക്ക് യാത്രയയപ്പ് നല്‍കി. സൗദിയില്‍ നിന്നു യോഗ നയതന്ത്ര ദൗത്യവുമായി മൗറീഷ്യസ് ഹൈ കമ്മീഷനില്‍ നിയമനം ലഭിച്ച അവര്‍ക്ക് ഇന്ത്യന്‍ എംബസ്സി, ഇന്ത്യന്‍ കമ്മ്യൂണിറ്റി വോളന്റിയേഴ്‌സ് ഫോറം, ഇന്റര്‍നാഷണല്‍ യോഗ ക്ലബ്ബ് എന്നിവ സംയുക്തമായാണ് യാത്രയയപ്പ് ഒരുക്കിയത്. എംബസി കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ ചാര്‍ ഡി അഫയേഴ്‌സ്
രാമപ്രസാദ് അധ്യക്ഷത വഹിച്ചു. യോഗ നയതന്ത്ര ദൗത്യം ഏറ്റെടുത്ത് വിദേശത്ത് പോകുന്ന പ്രഥമ മലയാളി വനിതയാണ് യോഗാചാര്യ സൗമ്യ.
![](https://sauditimesonline.com/wp-content/uploads/2022/05/CF-14-1024x230.jpg)
മൗറീഷ്യസ് ഇന്ത്യന്‍ ഹൈ കമ്മീഷന്‍ ഇന്ദിരാ ഗാന്ധി സാംസ്‌കാരിക കേന്ദ്രത്തിലേക്ക് യോഗ നയതന്ത്ര വിദഗ്ദയായി വിദേശകാര്യ വകുപ്പ് യോഗാചാര്യ സൗമ്യയെ തെരഞ്ഞെടുത്തിരുന്നു. യോഗയില്‍ ബിരുദവും ബിരുദാനന്തബിരുദവും നേടിയിട്ടുണ്ട്. ആയുഷ് മന്ത്രാലയത്തിന്റെ യോഗാചാര്യ ബിരുദവും സ്വാമി വിവേകാന്ദ യോഗ സര്‍വകലാശാലയുടെ യോഗ ഗവേഷകയുമാണ്.
![](https://sauditimesonline.com/wp-content/uploads/2022/05/soum.jpg)
2015 മുതല്‍ സൗദിയില്‍ യോഗ ക്ലാസ്സുകള്‍, അന്താരാഷ്ട്ര യോഗദിന പരിപാടികള്‍ എന്നിവ ഏകോപിപ്പിക്കുന്നതില്‍ നേതൃപരമായ പങ്കു വഹിച്ചിട്ടുണ്ട്. 2019ല്‍ ആയുഷ് മന്ത്രാലയത്തിന്റെ പ്രഥമ അറബ് റീജിയന്‍ അന്താരാഷ്ട്ര യോഗ പരിശീലക കോണ്‍ഫെറെന്‍സില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുകആും പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു. ഇന്റര്‍നാഷണല്‍ യോഗ ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍, ഇന്റര്‍നാഷണല്‍ യോഗ അസോസിയേഷന്‍, വിവേകാനന്ദ യോഗ യൂണിവേഴ്‌സിറ്റി (വായു), അമേരിക്ക തുടങ്ങിയ അന്താരാഷ്ട്ര യോഗ സംഘടനകളുടെ നിര്‍വാഹകസമിതി അംഗമാണ്.
![](https://sauditimesonline.com/wp-content/uploads/2022/05/CF-10-3-1024x256.jpg)
സൗദി അറേബ്യയില്‍ നൂറിലധികം യോഗ സെമിനാറുകള്‍, യോഗ പരിശീലന വര്‍ക്‌ഷോപ്പുകള്‍, ആയുര്‍വേദ സെമിനാറുകള്‍, എണ്ണായിരത്തിലധികം ആളുകളുടെ യോഗ അധ്യാപിക, നാല്പതിലധികം രാജ്യങ്ങളിലെ നയതന്ത്ര വിദഗ്ധരുടെ പേഴ്‌സണല്‍ യോഗ ട്രൈനര്‍, ഇന്ത്യന്‍ എംബസ്സിയിലെ യോഗ അധ്യാപിക തുടങ്ങി സൗദി അറേബ്യയില്‍ യോഗ പ്രചരിപ്പിക്കുന്നതില്‍ സ്തുത്യര്‍ സേവനത്തിന് ശേഷമാണ് മൗറീഷ്യസ് ദൗത്യവുമായി യോഗാചാര്യ സൗമ്യ മടങ്ങുന്നതെന്ന് ഇന്ത്യന്‍ എംബസി ചാര്‍ജ് ഡി അഫയേഴ്‌സ് രാമപ്രസാദ് പറഞ്ഞു.
യോഗയെ നയതന്ത്രമായി വികസിപ്പിച്ചെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക യോഗനയതന്ത്ര ദൗത്യവുമായി മൗറീഷ്യസിലേക്കു പോകുന്ന യോഗാചാര്യ സൗമ്യ ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെ അഭിമാനവും മലയാളികളുടെ സ്വകാര്യ അഹങ്കാരവുമാണെന്നു പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവ് ശിഹാബ് കൊട്ടുകാട് പറഞ്ഞു.
ഇന്ത്യന്‍ എംബസി സെക്രട്ടറി അസിം അന്‍വര്‍ യോഗ അനുഭവങ്ങള്‍ വിവരിച്ചു. റിയാദില്‍ നടത്തിയ അന്താരാഷ്ട്ര യോഗ സെമിനാറുകളില്‍ ആയുഷ് മന്ത്രി ശ്രീപദ് നായിക്, വിദേശകാര്യ വകുപ്പ് മന്ത്രി വി മുരളീധരന്‍, ഡോ. ഡേവിഡ് ഫ്രോളി, ഡോ. ഗുരുജി നാഗേന്ദ്ര, ചോപ്ര, നീരജ് പാട്ടീല്‍, അരുണ്‍ ഗര്‍ഗ്, ഡോ. അക്ഷയ് തുടങ്ങിയവരുടെ പങ്കാളിത്തം യോഗാചാര്യ സൗമ്യജിയുടെ സംഘാടക മികവിന്റെ ഉദാഹരണമാണ്.
സാമൂഹിക പ്രവര്‍ത്തക എന്ന നിലയില്‍ യോഗാചാര്യ സൗമ്യയുടെ സംഭാവനകള്‍ ലുലു ഗ്രൂപ്പ് സൗദി ഡയറക്ടര്‍ ഷെഹിം മുഹമ്മ പങ്കുവെച്ചു. സമന്വയ ഉപാധ്യക്ഷ എന്ന നിലയില്‍ പ്രളയ കാലത്തും കോവിഡ് മഹാമാരി സമയത്തും യോഗാചാര്യ സൗമ്യാ നടത്തിയിട്ടുള്ള ശക്തമായ ഇടപെടലുകള്‍ നിരവധിയാളുകള്‍ക്ക് കൈതാങ്ങായി.
![](https://sauditimesonline.com/wp-content/uploads/2022/05/yara-ad-1.jpeg)
ചാര്‍ഡി അഫയേഴ്‌സ് രാമപ്രസാദ്, ഇന്റര്‍നാഷണല്‍ യോഗ ക്ലബ് സെക്രട്ടറി ജനറല്‍ ദീപക്, ശിഹാബ് കൊട്ടുകാട്, ഷെഹിം മുഹമ്മദ്, അസിം അന്‍വര്‍, ഇന്ത്യന്‍ എംബസി കോണ്‍സുലാര്‍ സജീവ് കുമാര്‍ എന്നിവര്‍ യോഗാചാര്യ സൗമ്യക്ക് ഉപഹാരം സമ്മാനിച്ചു. ഇന്റര്‍നാഷണല്‍ യോഗ ക്ലബ് അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനും ക്യാന്‍സര്‍ ശാസ്ത്രജ്ഞനുമായ ഡോ. മുരുഗന്‍, ഡോ. ജയചന്ദ്രന്‍, ഡോ. നരേന്ദ്രന്‍, സ്‌കൈ യോഗ ശങ്കര്‍ നടരാജന്‍, ഗുലാം ഖാന്‍, ഗാസന്‍ ഫാര്‍ ഖാന്‍, കിംഗ് സൗദ് യൂണിവേഴ്‌സിറ്റി പ്രൊഫ. ഡോ. ഫലെ അജ്മി, സൗദി സ്‌പോര്‍ട്‌സ് ഹബ് ഡയറക്ടര്‍ സൈമണ്‍ മുള്ളര്‍, ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്റ്റിയറിംഗ് കമ്മിറ്റി ചെയര്‍മാന്‍ സായിഗം ഖാന്‍, ആന്റണി രവേല്‍, സന്തോഷ് ഷെട്ടി, ഡോ. അര്‍ഷദ്, മഗേഷ്, സ്വപ്ന, വിവിധ രാജ്യങ്ങളിലെ നയതന്ത്ര ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
![](https://sauditimesonline.com/wp-content/uploads/2022/03/BPL-COMFORT-27-03-22.jpg)