നൗഫല്‍ പാലക്കാടന്‍
റിയാദ്: ആഭ്യന്തര വകുപ്പ് പക്ഷപാതപരമായാണ് പെരുമാറുന്നതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. രാഷ്ട്രീയ വേദികളില്‍ ഹാസ്യാത്മകതയും ഉപമയും ഉപയോഗിക്കുക പതിവാണെന്ന് കെപിസിസി പ്രസിഡന്റിന്റെ പ്രസംഗം പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു. കെപിസിസി പ്രസിഡന്റ് ഖേദം പ്രകടിപ്പിക്കാന്‍ മാന്യത കാണിച്ചു. എന്നാല്‍ പരനാറി, കുലംകുത്തി, നികൃഷ്ടജീവി എന്നൊക്കെ വിളിച്ചവരാണ് ഇപ്പോള്‍ കേസ് എടുത്തിരിക്കുന്നത്. ആഭ്യന്തര വകുപ്പ് വിവേചന പരമായാണ് പെരുമാറുന്നത്. നീതി ലഭിക്കുന്നില്ല എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് കെപിസിസി പ്രസിഡന്റിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതില്‍ നിന്ന് വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
.തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത മഹാപാതകത്തിനാണ് ഇടത് മുന്നണി നേതൃത്വം നല്‍കുന്നത്. മതത്തിന്റെയും ജാതിയുടെയും പേരില്‍ മനുഷ്യരെ വേര്‍തിരിക്കുന്ന അവസ്ഥയിലേക്ക് കേരള സമൂഹത്തെ കൊണ്ട് പോകുന്നു. ഇത്തരം മ്ലേച്ഛമായ വഴികള്‍ സ്വീകരിക്കാന്‍ ഒരു മടിയുമില്ലാത്തവരായി മാര്‍കിസ്റ്റുകാര്‍ മാറി. രാഷ്ട്രീയമായി നേരിട്ടാലുണ്ടാകുന്ന ദയനീയ പരാജയം മുന്നില്‍ കണ്ടാണ് മറ്റ് വഴികള്‍ തേടുന്നത്. സ്ഥാനാര്‍ഥി നിര്‍ണ്ണയം പോലും അത് സൂചിപ്പിക്കുന്നു. എറണാകുളം ജില്ലയില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിക്ക് മുതിര്‍ന്ന നേതാക്കളോ യോഗ്യരായ പാര്‍ട്ടിക്കാരോ ഇല്ലാഞ്ഞിട്ടാണോ നേതാക്കള്‍ക്ക് പോലും പേരറിയാത്ത ഒരാള്‍ നിര്‍ത്തിയതെന്ന് അദ്ദേഹം ചോദിച്ചു. മുഖ്യ മന്ത്രിയുടെ മനസ്സില്‍ ഇപ്പോള്‍ ഒരു കാര്യം മാത്രമേ ഒള്ളൂ. കെ-റെയിലിന് ജപ്പാനില്‍ നിന്ന് പാസാക്കി വെച്ചിരിക്കുന്ന ലോണാണ്. തൃക്കാക്കര പരാജയപ്പെട്ടാല്‍ കെ-റെയിലിന് എതിരെയുള്ള ജന വികാരമെന്ന് പറയും. അങ്ങിനെ സംഭവിക്കാതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് എല്ലാം. മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള വലിയ സംഘം തൃക്കാക്കരയില്‍ ക്യാമ്പ് ചെയ്യുന്നതിന്റെ ലക്ഷ്യവും അതാണ്.
തൃക്കാക്കരയിലെ ഫലം പ്രതിപക്ഷത്തിന്റെയും വിലയിലിരുത്തലാകും. എല്ലാവരുടെയും വോട്ടുകള്‍ സ്വീകരിക്കും. വെല്‍ഫെയര്‍ പാര്‍ട്ടി യു ഡി എഫില്‍ ഇല്ലന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. വഖഫ് ബോര്‍ഡ് ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ പരിശോധിച്ചാല്‍ ഇടത് പക്ഷെത്തിന്റേത് മുസ്ലിം വിരുദ്ധ നിലപാടാണ്. എന്നാല്‍ ഞങ്ങളത് പ്രചാരണ ആയുധമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും പി എം എ സലാംപറഞ്ഞു.
കെ എം സി സി റിയാദ് സെന്‍ട്രല്‍ കമ്മറ്റിയുടെ ലീഡേഴ്‌സ് മീറ്റ് പരിപാടിയില്‍ സംബന്ധിക്കാന്‍ റിയാദിലെത്തിയതായിരുന്നു അദ്ദേഹം. വാര്‍ത്താ മ്മേളനത്തില്‍ നാഷണല്‍ കമ്മറ്റി ആക്ടിങ് പ്രസിഡണ്ട് അഷ്‌റഫ് വേങ്ങാട്ട്, റിയാദ് സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് സി പി മുസ്തഫ, സെന്‍ട്രല്‍ കമ്മറ്റി സെക്രട്ടറി മുജീബ് ഉപ്പട, കബീര്‍ വൈലത്തൂര്‍, ബാവ താനൂര്‍ എന്നിവര്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.