Sauditimesonline

saudia passengers
സൗദിയിലേക്ക് നേരിട്ടു സര്‍വീസ്: തിരുവനന്തപുരം വിമാനത്താവളത്തിന് 'പോയിന്റ് ഓഫ് കോള്‍' പദവി നല്‍കണം

നെസ്‌റ്റോ ‘ബിരിയാനി ക്യീന്‍’ മത്സരം; രജിസ്‌ട്രേഷന്‍ ആരംഭിച്ചു

റിയാദ്: ബിരിയാനിയുടെ രുചി വൈവിധ്യം മാറ്റുരക്കാന്‍ നെസ്‌റ്റോ ഹൈപ്പര്‍ അവസരം ഒരുക്കുന്നു. ‘ബിരിയാനി ക്യീന്‍’ മത്സര വിജയികള്‍ക്ക് ക്യാഷ് പ്രൈസും ഉപഹാരങ്ങളും സമ്മാനിക്കും. ഒന്നാം സ്ഥാനം 2000 റിയാലും രണ്ടാം സ്ഥാനത്തിന് 1500ഉം മൂന്നാം സ്ഥാനത്തിന് 1000 റിയാലും ലഭിക്കും. ജൂണ്‍ 9ന് അസീസിയ ട്രയിന്‍ മാള്‍ നെസ്‌റ്റോ ഓഡിറ്റോറിയത്തില്‍ വൈകീട്ട് 7.30നാണ് മത്സരം.

വനിതകള്‍ക്കായി ഒരുക്കുന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ജൂണ്‍ 8ന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 മത്സരാര്‍ഥികള്‍ക്കാണ് അവസരം. പങ്കെടുക്കുന്ന മുഴുവന്‍ മത്സരാര്‍ഥികള്‍ക്കും പ്രത്യേക ഉപഹാരം സമ്മാനിക്കും. കൂടുതല്‍ വിവരങ്ങള്‍ നെസ്‌റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റ് കസ്റ്റമര്‍ സര്‍വീസ് ഡസ്‌കില്‍ ലഭ്യമാണെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top