Sauditimesonline

kmcc national committee
3.75 കോടി വിതരണം ചെയ്തു സൗദി കെഎംസിസി; ആശ്വാസമായത് അലക്‌സാണ്ടര്‍, മുരളീധരന്‍, ശിവദാസന്‍, സജി എന്നിവരുടെ കുടുംബങ്ങള്‍ക്കും

ലിംഗ സമത്വ വാദികള്‍ ആറാം നൂറ്റാണ്ടിലെ നവോത്ഥാന വിപ്ലവം പഠിക്കണം: ഡോ.ഹുസൈന്‍ മടവൂര്‍

റിയാദ്: ജെന്‍ഡര്‍ ന്യൂട്രാലിറ്റി സ്ത്രീവിരുദ്ധവും അശാസ്ത്രീയവുമാണെന്ന് ഡോ.ഹുസൈന്‍ മടവൂര്‍. ഇതു പറയുമ്പോള്‍ ആറാം നൂറ്റാണ്ടുകാരെന്ന് ആക്ഷേപിക്കന്നവര്‍ അന്നു സംഭവിച്ച നവോത്ഥാന വിപ്ലവം പഠനവിഷയമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ബത്ഹ സലഫി മദ്‌റസയില്‍ സംഘടിപ്പിച്ച ‘ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്ത് കൊണ്ട് എതിര്‍ക്കപ്പെടണം?’ വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആറാം നൂറ്റാണ്ടില്‍ ജനിച്ച പ്രവാചകന്‍ മുഹമ്മദ് നബിയുടെ സാമൂഹിക പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായത് ഏഴാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ്. അന്ധകാരനിബിഡമായ ലോകത്തില്‍ വെളിച്ചമായാണ് ഖുര്‍ആന്‍ അവതരിച്ചത്. പെണ്‍കുഞ്ഞുങ്ങളെ ജീവനോടെ കുഴിച്ച് മൂടിയിരുന്ന അന്നത്തെ ലോകത്ത് അവര്‍ക്ക് ജീവിക്കാന്‍ അവസരം സൃഷ്ടിച്ചത് പ്രവാചകനാണെന്ന് മറക്കരുത്. വിദ്യാഭ്യാസം, വിവാഹം, തൊഴില്‍, സമ്പാദ്യം, ആരാധന തുടങ്ങി ജീവിതത്തിന്റെ നിഖില മേഖലകളിലും സ്ത്രീകള്‍ക്കുള്ള അവകാശങ്ങള്‍ ഇസ്ലാം അനുവദിച്ച് കൊടുത്തു.

സമാധാനവും സന്തോഷവും നിലനില്‍ക്കുന്ന കുടുംബ ജീവിതമാണ് ഖുര്‍ആന്‍ അവതരിപ്പിച്ചിട്ടുള്ളത്. ലിംഗ നീതി നടപ്പിലാക്കാന്‍ ജെന്‍ഡര്‍ ന്യൂട്രാലിറ്റിയുടെ ആവശ്യമില്ല. ആണ്‍ പെണ്‍ വ്യത്യാസം പ്രകൃതിപരവും ദൈവികവുമാണ്. അത് നിഷേധിക്കുന്നത് പ്രകൃതി വിരുദ്ധവും അശാസ്ത്രീയവുമാണ്. സമൂഹത്തില്‍ മതനിഷേധവും മൂല്യ നിരാസവും പ്രചരിപ്പിക്കുന്ന ന്യൂട്രാലിറ്റി പ്രസ്ഥാനത്തെ എതിര്‍ത്ത് തോല്‍പ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇസ്ലാഹി വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് അബ്ദുല്‍ ജലീല്‍ അധ്യക്ഷത വഹിച്ചു. സി.പി മുസ്തഫ (കെഎംസിസി), ഷിബു ഉസ്മാന്‍ (റിയാദ് മീഡിയ ഫോറം), റഹ്മത്തുള്ള ഇലാഹി (തനിമ), ഫൈസല്‍ പൂനൂര്‍ (എം.ഇ.എസ്), ഇബ്രാഹിം സുബഹാന്‍ (നോര്‍ക്ക), സത്താര്‍ കായംകുളം (ഒ.ഐ.സി.സി), മുഹമ്മദ് കുട്ടി കടന്നമണ്ണ (ബത്ഹ ദഅവ സെന്റര്‍) എന്നിവര്‍ പ്രസംഗിച്ചു. ട്രഷറര്‍ മുഹമ്മദ് സുല്‍ഫിക്കര്‍ സ്വാഗതവും ജോയിന്‍ സെക്രട്ടറി സാജിദ് കൊച്ചി നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top