Sauditimesonline

MEERA
ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മീരാ റഹ്മാന് കേളി ജ്വാല അവാര്‍ഡ്

ഡ്രോണ്‍ ആക്രമണം വീണ്ടും; ഉപരോധം പിന്‍വലിച്ചാല്‍ ചര്‍ച്ചക്ക് തയ്യാറെന്ന് ഹൂതികള്‍

റിയാദ്: സൗദിയിലെ ദക്ഷിണ അതിര്‍ത്തി നഗരമായ ഖമീസ് മുശൈത്തിലേക്ക് വീണ്ടും ഹൂതികള്‍ ഡ്രോണ്‍ ഉപയോഗിച്ച് ആശ്രമിക്കാന്‍ ശ്രമം. അതിനിടെ, ഉപരോധം അവസാനിപ്പിച്ചാല്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് ഹൂതികള്‍. യമന്‍ സംഘര്‍ഷം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഹൂതികള്‍ നേരിട്ട് സമാധാന ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ സന്നദ്ധത അറിയിക്കുന്നത്.

സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണ്‍ ഉപയോഗിച്ച് ആക്രമണം നടത്താനുളള ഹൂതികളുടെ ശ്രമം തകര്‍ത്തതായി സഖ്യസേന അറിയിച്ചു. ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി വിക്ഷേപിച്ച ഡ്രോണ്‍ സൗദി വ്യോമ പരിധിയില്‍ വെടിവെച്ചിടുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണത്തിന് ശ്രമിച്ചെങ്കിലും ലക്ഷ്യം കാണുന്നതിന് മുമ്പ് തകര്‍ത്തിരുന്നു.

അതേസമയം, ഹൂതികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ ഏര്‍പ്പെടുത്തിയ ഉപരോധം നീക്കിയാല്‍ ചര്‍ച്ചക്ക് തയ്യാറെന്ന് ഹൂതികള്‍ അറിയിച്ചു. ഇത് സഖ്യസേനയും യമന്‍ സര്‍ക്കാറും അംഗീകരിച്ചാല്‍ സംഘര്‍ഷത്തിന് അയവു വരും. മാത്രമല്ല. വെടി നിര്‍ത്തലിലേക്ക് നയിക്കുകയും ചെയ്യും. സമാധാനം സ്ഥാപിക്കാന്‍ അമേരിക്ക, ഒമാന്‍ എന്നീ രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തുന്ന ചര്‍ച്ചകള്‍ ഇതിന് സഹായകമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്.

അഞ്ച് വര്‍ഷത്തിലേറെയായി തുടരുന്ന യമന്‍ സമാധാന ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ ഇതുവരെ ഹൂതികള്‍ തയ്യാറായിരുന്നില്ല. യമന്‍ തലസ്ഥാനമായ സന്‍അ, പ്രധാന തുറമുഖങ്ങള്‍, വിമാനത്താവളം എന്നിവ ഹൂതികളുടെ നിയന്ത്രണത്തിലാണ്. ഇവിടങ്ങളിലെ ഉപരോധം അവസാനിപ്പിച്ചാല്‍ ചര്‍ച്ചക്ക് സന്നദ്ധമാകുമെന്നാണ് ഹൂതികള്‍ അറിയിച്ചിട്ടുളളത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top