Sauditimesonline

dunes 1
കരുക്കള്‍ നീക്കി പ്രതിഭ തെളിയിച്ച് ചതുരംഗക്കളി

‘ദിശ’ പ്രവര്‍ത്തനം ആരംഭിച്ചു

റിയാദ്: ഇന്ത്യ-സൗദി സാംസ്‌കാരിക വിനിമയം ലക്ഷ്യമാക്കി ‘ദിശ’ എന്ന പേരില്‍ കൂട്ടായ്മ പ്രവര്‍ത്തനം ആരംഭിച്ചു. ദിശയുടെ നേതൃത്വത്തില്‍ നടന്ന യോഗാ മീറ്റ് മുന്‍ ഡിജിപി ഡോ.ടി.പി.സെന്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.

ഡെഡിക്കേറ്റഡ് ടീം ഫോര്‍ ഇന്‍ഡോ സൗദി ഹോളിസ്റ്റിക് അലൈന്‍മെന്റ് ‘ദിശ’എന്ന പേരില്‍ രൂപംകൊണ്ട കൂട്ടായ്മയുടെ പ്രവര്‍ത്തനോദ്ഘാടനം, ലോഗോ പ്രകാശനം എന്നിവ പദ്മശ്രീ ജേതാവും അറബ് യോഗ ഫൌണ്ടേഷന്‍ സ്ഥാപകയുമായ നൗഫ് അല്‍ മര്‍വായി നിര്‍വഹിച്ചു. ഇന്ത്യ-സൗദി സാമൂഹിക, സാംസ്‌കാരിക വിനിമയത്തിനുളള വേദിയാണ് ദിശയെന്ന് സംഘാടകര്‍ പറഞ്ഞു.

അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ ഭാഗമായി ദിശ യോഗമീറ്റും അരങ്ങേറി. ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യോഗാസന്ദേശം പ്രദര്‍ശിപ്പിച്ചു. കേന്ദ്ര പ്രവാസികാര്യ സഹമന്ത്രി വി.മുരളീധരന്‍, ജിദ്ദ ഡെപ്യൂട്ടി കൊണ്‍സല്‍ ജനറല്‍ വൈ സാബിര്‍, കനകലാല്‍ എന്നിവര്‍ പ്രസംഗിച്ചു. യോഗാ പ്രദര്‍ശനവും അരങ്ങേറി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top