റിയാദ്: യാര ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അധ്യാപകനും കിംഗ് ടൈഗര്‍ തായ്‌ക്കോണ്ടൊ അസോസിയേഷന്‍ പരിശീലകനുമായ പ്രേംദാസന്‍ കാശുവിന് കരാത്തെയില്‍ നേട്ടം. കുക്കിവണ്‍സ് രണ്ടാം ഡാന്‍ ബിരുദ ബെല്‍റ്റ് നേടിയാണ് നേട്ടം കൈവരിച്ചത്. ഫിലിപ്പൈന്‍സ് ഇന്റര്‍നാഷ്ണല്‍ സ്‌കൂളില്‍ തായ്‌ക്കോണ്ടൊ പ്രൊമോഷന്‍ മത്സരത്തില്‍ നടത്തിയ പ്രകടനം വിലയിരുത്തിയാണ് സെക്കന്‍ഡ് ഡാന്‍ നേടിയത്. കഴിഞ്ഞ ദിവസം സ്‌കൂളില്‍ നടന്ന ബിരുദദാന ചടങ്ങില്‍ മാസ്റ്റര്‍ കാമിലൊ കാര്‍പിയോ മലിഗയ പ്രേംദാസന് ബിരുദ സര്‍ട്ടിഫിക്കറ്റും ഐ ഡി കാഡും സമ്മാനിച്ചു. പാലക്കാട് സ്വദേശിയായ പ്രേംദാസന്‍ റിയാദിലെ മികച്ച തായ്‌ക്കോണ്ടൊ പരിശീലകനാണ്.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.