റിയാദ്: ട്രക്കില്‍ മയക്കുമരുന്നുമായി സഞ്ചരിച്ച ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്തതു. തെക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ അബഹയില്‍ മയക്കുമരുന്നുമായി ട്രക്കില്‍ സഞ്ചരിച്ച ഇന്ത്യക്കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 120 കിലോ മയക്കു മരുന്നാണ് ഇയാള്‍ ഓടിച്ച ട്രക്കില്‍ നിന്ന് കണ്ടെത്തിയത്. 48 കിലോ മയക്കു മരുന്നുമായി സ്വദേശി പൗരനെ ജസാനില്‍ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.
അതിനിടെ, സൗദി അറേബ്യയിലേക്ക് കടത്താന്‍ ശ്രമിച്ച മയക്കു മരുന്ന് ശേഖരം പിടിച്ചെടുത്തതായി കസ്റ്റംസ് അതോറിറ്റി അറിയിച്ചു. ജിദ്ദയിലും എംറ്റി ക്വാര്‍ട്ടറിലുമുളള പോര്‍ട്ടുകളില്‍ കണ്ടെയ്‌നറുകളിലെത്തിച്ച 24 ലക്ഷം ലഹരി ഗുളികളാണ് കസ്റ്റംസ് അതോറിറ്റി പിടിച്ചെടുത്തത്. വിദേശത്തു നിന്നെത്തിയ ചരക്കുകളില്‍ ഒളിപ്പിച്ച നിലയിലാണ് ലഹരി ഗുളികകള്‍ കണ്ടെത്തിയത്.
രണ്ട് സംഭവങ്ങളില്‍ ആറ് പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ആഴ്ച 10 ലക്ഷം ആംഫെറ്റാമൈന്‍ ഗുളികകള്‍ റിയാദില്‍ പിടിച്ചെടുത്തിരുന്നു. ലഹരി മാഫിയകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നാര്‍കോര്‍ടിക്‌സ് കണ്‍ട്രോള്‍ ഡയറക്ടറേറ്റ് വക്താവ് മേജര്‍ മുഹമ്മദ് അല്‍ നുജൈദി അറിയിച്ചു. ഇതിന്റെ ഭാഗമായി ശക്തമായ പരിശോധനയാണ് രാജ്യത്ത് നടക്കുന്നത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.