റിയാദ്: വിജ്ഞാന സാഗരം സൗഹൃദ വേദി നടത്തുന്ന സര്‍ബല്‍ ഈമാന്‍ ഇസ്ലാമിക് സംഗമം-2022ന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് ഖുര്‍ആന്‍ പാരായണ മത്സരം സംഘടിപ്പിക്കുന്നു. ഡിസംബര്‍ 9 വെള്ളി വൈകുന്നേരം റിയാദ് അസീസിയ അല്‍മദീന ഹൈപ്പര്‍ ആഡിറ്റോറിയത്തിലാണ് സംഗമം. ഇസ്ലാമിക പണ്ഡിതന്‍ ഉസ്താദ് കുമ്മനം നിസാമുദ്ദീന്‍ അസ്ഹരി മുഖ്യ അതിഥിയായിരിക്കും.
പത്ത് വയസ്സ് വരെയും പതിനഞ്ച് വയസ്സ് വരെയും രണ്ടു ഗ്രൂപ്പുകളില്‍ മത്സരം നടക്കും. വിജയികള്‍ക്ക് ആകര്‍ഷണീയമായ സമ്മാനങ്ങള്‍ നല്‍കും. പങ്കെടുക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രോത്സാഹന സമ്മാനവുംവിതരണം ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 594 119 126, 557 714 501, 544 851 119 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.