
റിയാദ്: ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ മുര്‍സലാത്ത് ശാഖ ഉദ്ഘാടനം ചെയ്തു. ദാര്‍ അല്‍സലാം ഗ്രൂപ്പ് ജനറല്‍ മാനേജര്‍ യഹിയ തവാഹിരി ഉദ്ഘാടനം നിര്‍വ്വഹിച്ചു. പൗരപ്രമുഖര്‍ ഉള്‍പ്പെടെ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഷര്‍ സന്നിഹിതരായിരുന്നു. കുരുന്നുകളുടെ കലാപരിപാടികളോടെ പ്രവേശനോത്സവും അരങ്ങേറി.

പ്രിന്‍സിപ്പല്‍ സംഗീത അനൂപ്, അഡ്മിനിസ്‌ട്രേറ്റീവ് ആന്റ് ഫിനാന്‍സ് മാനേജര്‍ ഷാനോജ് അബ്ദുള്ള, ഹെഡ്മിസ്ട്രസ് വിദ്യാ വിനോദ്, സിഒഇ ഷാനിജ ഷനോജ് എന്നിവര്‍ കേക്ക് മുറിച്ചായിരുന്നു പ്രവേശനോത്സവം.

സമഗ്ര വ്യക്തിത്വ വികസനമാണ് വിദ്യാഭ്യാസം ലക്ഷ്യവയ്ക്കുന്നത്. ഇതിനു ഉതകുന്ന പഠന, പാഠ്യേതര പദ്ധതികളാണ് ഡ്യൂണ്‍സ് സ്‌കൂളില്‍ നടപ്പിലാക്കുന്നത്. പുതീ തലമുറയുടെ സര്‍ഗ വാസനകളെ പരിപോഷിപ്പിക്കുകയും സമൂഹിക നന്മക്കു ഉപകരിക്കുന്ന പൗരന്‍മാരായി വളര്‍ത്തുകയാണ് ലക്ഷ്യമെന്നും പ്രിന്‍സിപ്പല്‍ സംഗീത അനൂപ് പറഞ്ഞു.

ഉദ്ഘാടനത്തോടനുബന്ധിച്ചു വിവിധ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ചു. വിനോദവും വിജ്ഞാനവും സമന്വയിപ്പിച്ച് വൈവിധ്യമാര്‍ന്ന കലാ പരിപാടികളും അരങ്ങേറി. കോ ഓര്‍ഡിനേറ്റര്‍മായ സല്‍മ, അസ്മിന്‍ മുബീന, അധ്യാപകര്‍, അനധ്യാപകര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






