Sauditimesonline

kuriyad
ഫ്‌ളൈ ഓവര്‍ നിര്‍മ്മിച്ചു ശാശ്വത പരിഹാരം ഉണ്ടാക്കണം: ഒഐസിസി

ഓപ്പറേഷന്‍ സിന്ദൂര്‍: സേനയ്ക്കു അഭിവാദ്യം അര്‍പ്പിച്ച് റിയാദ് ഒ.ഐ.സി.സി

റിയാദ്: ഓപ്പറേഷന്‍ ‘സിന്ദൂര്‍’ സൈനിക നടപടിയില്‍ പങ്കാളികളായ സേനകളെ അഭിനന്ദിച്ച് റിയാദ് ഒഐസിസി. നിരപരാധികളായ വിനോദ സഞ്ചാരികളെ പഹല്‍ഗാമില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തിനെതിരെ ഭീകരവാദ പരീശീലന കേന്ദ്രങ്ങളില്‍ ചെന്ന് തിരിച്ചടിച്ച ഇന്ത്യന്‍ സൈന്യത്തിന്റെ ഉചിതമായ നടപടി രാജ്യത്തെ ഓരോ പൗരനും അഭിമാന നിമിഷമാണന്നും ഒ.ഐ.സി.സി. പ്രസ്താവനയില്‍ പറഞ്ഞു.

പാക് ഭീകരുടെ ഒളിത്താവളങ്ങളും പരിശീലന കേന്ദ്രങ്ങളും തകര്‍ത്ത് തരിപ്പണമാക്കി പഹല്‍ഗാമിലെ നിരപരാധികളായ രക്തസാക്ഷ്യകളുടെ കുടുംബത്തിനോടും രാജ്യത്തോടും ഇന്ത്യന്‍ സേന നീതി പുലര്‍ത്തിയതായും ഒ.ഐ.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top