Sauditimesonline

kuriyad
ഫ്‌ളൈ ഓവര്‍ നിര്‍മ്മിച്ചു ശാശ്വത പരിഹാരം ഉണ്ടാക്കണം: ഒഐസിസി

ഇന്ത്യാ-പാക് സംഘര്‍ഷം: ദക്ഷിണേന്ത്യന്‍ വിമാന സര്‍വ്വീസുകളെ ബാധിച്ചിട്ടില്ല

റിയാദ്: ഇന്ത്യാ-പാക് സംഘര്‍ഷത്തെ തുടര്‍ന്ന് ഗള്‍ഫ് വിമാന സര്‍വീസുകള്‍ താളം തെറ്റി. വടക്കേ ഇന്ത്യ, പാകിസ്ഥാന്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കി. ദുബൈ, അബുദാബി, ദോഹ വിമാനത്താവളങ്ങളില്‍ നിന്നുള്ള എമിറേറ്റ്‌സ്, ഇത്തിഹാദ്, ഖത്തര്‍ എയര്‍ലൈനുകളാണ് റദ്ദാക്കിയത്. അതേസമയം, ദക്ഷിണേന്ത്യയിലേക്കുളള വിമാാന സര്‍വ്വീസുകളെ സംഘര്‍ഷം ബാധിച്ചിട്ടില്ല.

വിമാന സര്‍വീസുകള്‍ വഴിതിരിച്ചുവിട്ടതായി ഇത്തിഹാദ് എയര്‍ലൈന്‍സ് അറിയിച്ചു. ദുബൈ, സിയാല്‍കോട്ട്, ലാഹോര്‍, ഇസ്ലാമാബാദ്, പെഷവാര്‍ എന്നിവയുള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ എമിറേറ്റ്‌സ് റദ്ദാക്കി. ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് എയര്‍ലൈനുകളും മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്.

റദ്ദാക്കിയ വിമാനങ്ങളിലെ യാത്രക്കാര്‍ പാക് വിമാനത്താവളത്തില്‍ എത്തേണ്ടതില്ലെന്നും കറാച്ചിയില്‍ നിന്നും തിരിച്ചുമുള്ള വിമാന സര്‍വീസുകളുടെ ഷഡ്യെൂളുകളില്‍ മാറ്റമില്ലെന്നും അധികൃതര്‍ അറിയിച്ചു. ഇന്നലെ പാകിസ്ഥാനിലേക്ക് സര്‍വീസ് നടത്തിയ അബുദാബിയില്‍ നിന്ന് ലാഹോറിലേക്കുള്ള ഇവൈ284, കറാച്ചിയിലേക്കുള്ള ഇവൈ296, ഇസ്ലാമാബാദിലേക്കുള്ള ഇവൈ302 ഇത്തിഹാദ് വിമാന സര്‍വീസുകള്‍ അബുദാബിയിലേക്ക് മടങ്ങി.

കറാച്ചി അബുദാബി, ലാഹോര്‍ അബുദാബി, ഇസ്ലാമാബാദ്അബുദാബി വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായും എയര്‍വേസ് അധികൃതര്‍ അറിയിച്ചു. സുരക്ഷാ കാരണങ്ങളാല്‍ യൂറോപ്പിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ പുന:ക്രമീകരിക്കുമെന്ന് തായ്‌വാനിലെ ഇവാ എയര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top