Sauditimesonline

kuriyad
ഫ്‌ളൈ ഓവര്‍ നിര്‍മ്മിച്ചു ശാശ്വത പരിഹാരം ഉണ്ടാക്കണം: ഒഐസിസി

‘കാലിഫ്’ കലയുടെ കാഴ്ചകളൊരുക്കി മാപ്പിള കലോത്സവം

റിയാദ്: മലപ്പുറം ജില്ലാ കെഎംസിസി മാപ്പിള കലോത്സവം സംഘടിപ്പിക്കുന്നു. ‘കാലിഫ്-കലയുടെ കാഴ്ചകള്‍’ എന്ന ശീര്‍ഷകത്തിലാണ് മേള. ‘സ്വത്വം, സമന്വയം, അതിജീവനം’ എന്ന പ്രമേയത്തില്‍ കെഎംസിസി സംഘടിപ്പിക്കുന്ന ‘ദ വോയേജ്’ സംഘടനാ ശക്തീകരണ ക്യാമ്പയിനിന്റെ ഭാഗമായാണ് മാപ്പിള കലോത്സവം.

മെയ് 8ന് ഉദ്ഘാടനം ചെയ്യുന്ന കലോത്സവം മൂന്ന് മാസം നീണ്ടുനില്‍ക്കും. മലപ്പുറത്തിന്റെ വൈവിദ്ധ്യങ്ങളെ അനാവരണം ചെയ്തു ലിറ്ററേച്ചര്‍ ആന്റ് കള്‍ച്ചറല്‍ ഫെസ്റ്റ് റിയാദിന്റെ ചരിത്രത്തില്‍ ഇടം നേടുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മലപ്പുറത്തിന്റെ പൈതൃകം, കല, സാഹിത്യം സൗഹാര്‍ദ്ദം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. അന്യം നിന്നു പോകുന്ന മാപ്പിള കലകളുടെ അത്യപൂര്‍വ സൗരഭ്യം പ്രവാസലോകത്ത് പരത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി ആസൂത്രണം ചെയ്തിട്ടുളളത്. തനത് മാപ്പിളപ്പാട്ടുകള്‍, പ്രവാചക മദ്ഹ് ഗാനങ്ങള്‍, ഒപ്പന, കുട്ടികള്‍ക്കുള്ള നേതൃ സ്മൃതി കഥപറച്ചില്‍, മുദ്രാവാക്യം വിളി, പ്രസംഗം, മാപ്പിളപ്പാട്ട് രചന, ഉപന്യാസ രചന, അറബിമലയാളം കയ്യെഴുത്ത്, ചിത്രരചന, കളറിംഗ്, മെഹന്തി ഫെസ്റ്റ് എന്നിവ അരങ്ങേറും. മലപ്പുറം ജില്ലയിലെ 16 മണ്ഡലം കെഎംസിസി കമ്മിറ്റികളുടെ കീഴില്‍ വിവിധ ദിവസങ്ങളില്‍ മത്സരങ്ങള്‍ അരങ്ങേറും.

ആദ്യ റൗണ്ട് മത്സരങ്ങള്‍ക്ക് ശേഷം നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ ബുക്ക് ഫെസ്റ്റ്, പാനല്‍ ചര്‍ച്ചകള്‍, ഓതേഴ്‌സ് ഇവന്റുകള്‍, വിവിധ സാംസ്‌കാരിക പരിപാടികള്‍, മാപ്പിള കലകളുടെ പ്രദര്‍ശനം, എക്‌സിബിഷന്‍ തുടങ്ങി വര്‍ണാഭമായ പരിപാടികള്‍ അരങ്ങേറും.

മലപ്പുറം ജില്ലയിലെ 32 പഞ്ചായത്ത് കെഎംസിസി കമ്മിറ്റികളെ പങ്കെടുപ്പിച്ച് ‘ബെസ്റ്റ് 32’ എന്ന പേരില്‍ മലപ്പുറം ജില്ലാ കെഎംസിസി യുടെ കായിക വിഭാഗമായ ‘സ്‌കോര്‍’ ഫൈവ്‌സ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ റിയാദ് മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട്, ജനറല്‍ സെക്രട്ടറി സഫീര്‍ മുഹമ്മദ്, ‘കാലിഫ്’ ഡയറക്ടര്‍ ഷാഫി മാസ്റ്റര്‍ തുവ്വൂര്‍, ട്രഷറര്‍ മുനീര്‍ വാഴക്കാട്, ഓര്‍ഗനൈസിംഗ് സെക്രട്ടറി മുനീര്‍ മക്കാനി, ടെക്‌നിക്കല്‍ സമിതി അംഗം നവാസ് കുറുങ്കാട്ടില്‍ എന്നിവര്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top