Sauditimesonline

reporter
പൊലീസ് നടപടി മാധ്യമങ്ങള്‍ക്കുള്ള താക്കീത്

ബസ്റ്റ് വേ കൂട്ടായ്മ; നിഹാസ് പാനൂര്‍ നയിക്കും

റിയാദ്: ബെസ്റ്റ് വേ ഡ്രൈവേഴ്‌സ് വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു. രക്ഷാധികാരി മുസ്തഫ നെല്ലിക്കാപറമ്പില്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നിഹാസ് പാനൂര്‍ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ ഷാനവാസ് വരവു ചിലവു കണക്കുകള്‍ അവതരിപ്പിച്ചു.

അബ്ദുള്‍ മജീദ് പൂളക്കാടി മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു. പൊതുയോഗം 28 അംഗ ഭരണ സമിതിയെയും തെരഞ്ഞെടുത്തു. അബ്ദുല്‍ മജീദ് പൂളക്കാടി (ചെയര്‍മാന്‍), നിഹാസ് പാനൂര്‍ (പ്രസിഡന്റ്), കണ്ണന്‍ കോട്ടയം (സെക്രട്ടറി), ഷാനവാസ് വെമ്പഌ (ട്രഷറര്‍). ഹസ്സന്‍ പന്മന, മുസ്തഫ നെല്ലിക്കാപറമ്പ് (രക്ഷാധികാരി) എന്നിവരാണ് ഭാരവാഹികള്‍.

ഷമീര്‍ ബിച്ചു, ഷാഫി പള്ളിക്കല്‍, ഫാറൂഖ് കൊട്ടുകാട്, അരുണ്‍, കുത്തൂസ്, റാഷിദ്, റെയ്‌സ് കണ്ണൂര്‍, ഇക്ബാല്‍, സുബിന്‍ അലികുഞ്ഞ്, നിഷാദ് കോട്ടയം, പ്രശാന്ത് കായംകുളം, ജോയ് മാത്യു, പ്രിന്‍സ് തൃശ്ശൂര്‍, സെയ്ദ് അലി സത്താര്‍ മാള, അബൂബക്കര്‍, റാഷിദ്, ലാല്‍, ഹസീബ്, ഇക്ബാല്‍, രാധന്‍ എന്നിവര്‍ പങ്കെടുത്തു. ജോയിന്‍ സെക്കട്രി ഷാജി കോട്ടയം സ്വാഗതവും ഹസന്‍ പന്മന നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top