Sauditimesonline

RAIN-PIC
റിയാദില്‍ മഴ, ശൈത്യം; അസീറിലും ദമ്മാമിലും ഓണ്‍ലൈന്‍ ക്ലാസ്

ഡ്യൂണ്‍സ് സ്‌കൂളില്‍ ദേശീയ ദിനാഘോഷം

റിയാദ്: സൗദിഅറേബ്യന്‍ പാരമ്പര്യവും പ്രൗഢിയും വിളംബരം ചെയ്തു ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ മുര്‍സലാത് സംഘടപ്പിച്ച ദേശീയ ദിനാഘോഷം ശ്രദ്ധേയമായി. മാര്‍ച്ച് പാസ്‌റ്റോടെ ആരംഭിച്ച ആഘോഷ പരിപാടികളില്‍ വിദ്യാര്‍ത്ഥികള്‍ വിവിധ പരമ്പരാഗത സൗദി കലാരൂപങ്ങള്‍ അവതരിപ്പിച്ചു.

95 വര്‍ഷത്തെ സൗദി അറേബ്യയുടെ ചരിത്രവും വര്‍ത്തമാനവും അനാവരണം ചെയ്യുന്ന കരകൗശല പ്രദര്‍ശനവും അരങ്ങേറി. വിദ്യാര്‍ഥികള്‍ വരച്ച ചിത്രങ്ങളും നിര്‍മ്മിച്ച വിവിധ രൂപങ്ങളുമായിരുന്നു പ്രദര്‍ശനത്തെ ശ്രദ്ധേയമാക്കിയത്. പ്രിന്‍സിപ്പല്‍ സംഗീത അനൂപ്, വൈസ് പ്രന്‍സിപ്പല്‍ വിദ്യ വിനോദ് എന്നിവര്‍ ദേശീയദിനസന്ദേശംകൈമാറി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top