റിയാദ്: ആലപ്പുഴ കൂട്ടായ്മ ഈസ്റ്റ് വെനീസ് അസോസിയേഷന്‍ ഓണവും സൗദി ദേശീയദിനവും ആഘോഷിച്ചു. മലസ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് ശരത് സ്വാമിനാഥന്‍ അധ്യക്ഷത വഹിച്ചു. ഇവ രക്ഷാധികാരി വി. ജെ നസ്‌റുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.
ജയന്‍ കൊടുങ്ങല്ലൂര്‍, സൈഫുദ്ദീന്‍ വിളക്കേഴം, ശിഹാബ് പോളക്കുളം, ധന്യ ശരത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സെക്രട്ടറി സിജു പീറ്റര്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി ബദറുദ്ധീന്‍ കാസിം നന്ദിയും പറഞ്ഞു.
ഹാഷിം മണ്ണഞ്ചേരി, സുരേഷ് ആലപ്പുഴ, ജലീല്‍ ആലപ്പുഴ, ഷാജി പുന്നപ്ര, മുഹമ്മദ് മൂസ, ജലീല്‍ കാലുതറ, ഫാരിസ് സെയ്ഫ്, സജാദ് സലീം, നിസാര്‍ മുസ്തഫ, ടിഎന്‍ആര്‍ നായര്‍, ബിനു കെ തോമസ്, നൗമിത ബദര്‍, റീനാ സിജു, നൈസിയ സജാദ്, ആസിഫ് ഇഖ്ബാല്‍, ഫിറോസ് അബ്ദുള്‍ അസീസ്, അനിയന്‍ ജോസഫ്, ജയരാജ്, ജുഗല്‍, മുഹമ്മദ് താഹിര്‍, സുല്‍ഫിക്കര്‍, ഷുക്കൂര്‍ കാക്കാഴം, ബിബിന്‍ എന്നിവര്‍ നേതൃത്വം നല്‍കി
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.