റിയാദ്: കാലാ സാംസ്‌ക്കാരിക കൂട്ടായ്മ ‘യവനിക’ അന്നം തരുന്ന നാടിന് ഐക്യദാര്‍ഢ്യം സൗദി ദേശീയ ദിനം ആഘോഷിച്ചു. ബത്ഹ അപ്പോളൊ ഡിമോറയില്‍ നടന്ന പരിപാടിയില്‍ കേക്ക് മുറിച്ചും മധുരം വിളമ്പിയുമാണ് ആഘോഷം ഒരുക്കിയത്. സൗദി പൗരന്മാര്‍ ഉല്‍പ്പെടെ സാമൂഹിക, സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.
പ്രസിഡന്റ് ഷാജി മഠത്തില്‍ അദ്ധ്യക്ഷത വഹിച്ചു. വിജയന്‍ നെയ്യാറ്റിന്‍കര, അബ്ദുല്‍ സലിം അര്‍ത്തിയില്‍, നാസര്‍ ലെയിസ്, അബ്ദുല്‍ സലാം ഇടുക്കി, സൈഫ് കായംകുളം, ഷാജഹാന്‍, പീറ്റര്‍ കോതമംഗലം, സാദത്ത്, അബ്ദുള്ള വല്ലാഞ്ചിറ, മുഹമ്മദലി മണ്ണാര്‍കാട്, മാള മുഹിയുദ്ദീന്‍, നാസര്‍ കല്ലറ, അഷറഫ് ഓച്ചിറ, കൃഷ്ണന്‍ കണ്ണൂര്‍, അമീര്‍ പട്ടണത്ത്, ഷാനവാസ്, നിഷാദ് കൂട്ടിക്കല്‍, കിഷ് ഫുദീന്‍, ബാബുക്കുട്ടി അടൂര്‍ എന്നിവര്‍ പ്രസംഗിച്ചു. അല്ലുമോള്‍ കേക്ക് മുറിച്ചു. വര്‍ഗീസ് ജോയ് കായംകുളം സ്വാഗതവും ട്രഷറര്‍ കമറുദ്ദീന്‍ താമരക്കുളം നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.