
റിയാദ്: കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി റിയാദ് സെന്‍ട്രല്‍ ബ്ലഡ് ബാങ്കില്‍ രക്തദാനം നിര്‍വഹിച്ചു. സൗദി ദേശീയ ദിനത്തിന്റെ ഭാഗമായിരുന്നു രക്തദാന ക്യാമ്പ്. മുന്നൂറ് യൂനിറ്റ് രക്തം ദാനം ചെയ്തു. കെഎംസിസി നാഷ്ണല്‍ കമ്മറ്റിയുടെ ആഹ്വാനപ്രകാരമാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പ് നാഷണല്‍ കമ്മിറ്റി ആക്റ്റിങ്ങ് പ്രിസിഡന്റ് അശ്‌റഫ് വെങ്ങാട് ഉദ്ഘാടനം ചെയ്തു. ജലീല്‍ തിരൂര്‍, യു പി മുസ്ഥഫ, സിദ്ദീഖ് തുവ്വൂര്‍, റഹ്മത്ത് അശ്‌റഫ് എന്നിവര്‍ പ്രസംഗിച്ചു.

സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ സി പി മുസ്ഥഫ, കബീര്‍ വൈലത്തൂര്‍, യു പി മുസ്ഥഫ, ജലീല്‍ തിരൂര്‍, കെ ടി അബൂബക്കര്‍, മാമുക്കോയ തറമ്മല്‍, ഷംസു പെരുമ്പട്ട, ഷാഹിദ് മാസ്റ്റര്‍, നൗഷാദ് ചാക്കീരി, പി സി അലി, പി സി അബ്ദുല്‍ മജീദ്, എയു സിദ്ദീഖ്, സഫീര്‍ തിരൂര്‍, വെല്‍ഫെയര്‍ വിങ്ങ് വളണ്ടിയര്‍മാരായ സിദ്ദീഖ് തുവ്വൂര്‍, ഉമ്മര്‍ അമാനത്ത്, അശ്‌റഫ് വെള്ളാപ്പാടം, ദഖവാന്‍ വയനാട്, നജീബ് നെല്ലാങ്കണ്ടി, അബ്ദുല്‍ മജീദ് പരപ്പനങ്ങാടി, അബ്ദുല്‍ സമദ്, നിയാസ് മൂര്‍ക്കനാട്, നിയാസ്, സുഫ്യാന്‍, ഉസ്മാന്‍ ചെറുമുക്ക്, അബ്ദുല്‍ സമദ്, മുനീര്‍ മക്കാനി, ബഷീര്‍ വല്ലാഞ്ചിറ, സക്കീര്‍ താഴേക്കോട്, ഷുക്കൂര്‍ വടക്കേമണ്ണ, റഫീഖ് വെട്ടത്തൂര്‍ ,ഇഖ്ബാല്‍ തിരൂര്‍, ഷിഹാബ് മണ്ണാര്‍മല, മൊയ്തു തൂത, കുഞ്ഞിപ്പ തവനൂര്‍, സിറാജ് വള്ളിക്കുന്ന്,അന്‍വര്‍ വാരം,ലിയാഖത്ത്, ജാഫര്‍ സാദിഖ്, ഹനീഫ മൂര്‍ഖനാട്, ഷറഫ് വയനാട്, റഫീഖ് പൂപ്പലം, സലാം മഞ്ചേരി,നൗഫല്‍ താനൂര്‍, ഫായിസ് കൊടുവള്ളി, നജീബ് അഞ്ചല്‍, ഖാദര്‍ വെന്‍മനാട്, ഹിജാസ്, വനിത വിങ്ങ് പ്രസിഡന്റ് റഹ്മത്ത് അശ്‌റഫ്, ട്രഷറര്‍ ഹസ്ബിന നാസര്‍, ഫസ്‌ന ഷാഹിദ്, സാറ നിസാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
രാവിലെ 8ന് തുടങ്ങിയ ക്യാമ്പിന് ഒഐസിസി ദേശീയ കമ്മിറ്റി സെക്രട്ടറി സിദ്ദീഖ് കല്ലുപറമ്പനും മകനും വളരെ രക്തം ദാനം ചെയ്തു. തൊണ്ണൂറ്റി രണ്ടാം ദേശീയ ദിനത്തില്‍ തൊണ്ണൂറ്റി രണ്ടാമത് രജിസ്റ്റര്‍ ചെയ്ത രക്തദാതാവിന് ഉപഹാരം സമ്മാനിച്ചു. വൈകുന്നേരം 4 കഴിഞ്ഞും രക്തം ദാനം ചെയ്യാന്‍ കഴിയാത്തവര്‍ക്ക് അടുത്ത ദിവസം സൗകര്യം ഒരുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.