Sauditimesonline

r
മമ്പാട് സ്വദേശി റിയാദില്‍ മരിച്ചു

സതീഷ് കുമാറിന് കേളി കുടുംബവേദി യാത്രയയപ്പ്

റിയാദ്: കേളി കലാസാംസ്‌കാരിക വേദി രക്ഷാധികാരി സമിതി അംഗവും കേളി കുടുംബവേദി ചുമതല വഹിച്ചിരുന്ന സതീഷ് കുമാറിന് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. കുടുംബവേദി ഒന്നാം കേന്ദ്ര സമ്മേളന സമാപന വേദിയില്‍ ഒരുക്കിയ യാത്രയയപ്പ് ചടങ്ങില്‍ വൈസ് പ്രഡിഡന്റ് സജീന വി എസ് അധ്യക്ഷത വഹിച്ചു. 33 വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന സതീഷ് കുമാര്‍ തിരുവനന്തപുരം ജില്ലയിലെ മരുതന്‍കുഴി സ്വദേശിയാണ്.

കുടുംബവേദിയുടെ ഉപഹാരം സെക്രട്ടറി സീബ കൂവോട് സതീഷ് കുമാറിന് സമ്മിനിച്ചു. കേളി രക്ഷാധികാരി സമിതി സെക്രട്ടറിയും ലോക കേരളസഭ അംഗവുമായ കെപിഎം സാദിഖ്, കേളി കുടുംബവേദി ട്രഷറര്‍ ശ്രീഷ സുകേഷ്, രക്ഷാധികാരി സമിതി അംഗങ്ങളായ ജോസഫ് ഷാജി, ഫിറോസ് തയ്യില്‍, കുടുംബവേദി സെക്രട്ടറിയറ്റ് അംഗങ്ങള്‍, കേന്ദ്ര കമ്മറ്റി അംഗങ്ങള്‍, ഏരിയ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top