Sauditimesonline

yoga 1
യോഗ ദിനം ആചരിച്ച് റിയാദ് ഇന്ത്യന്‍ എംബസി

ജാഥയും വാഹന റാലിയും: ദേശീയദിനം ആഘോഷിച്ച് റിയാദ് ടാക്കീസ്

റിയാദ്: സ്വദേശികള്‍ക്കും വിദേശികള്‍ക്കും താങ്ങും തണലുമായ സൗദി ഭരണാധികാരികള്‍ക്ക് നന്ദി അറിയിച്ചു രാജ്യത്തിന്റെ 92-മത് ദേശീയ ദിനത്തില്‍ മലയാളി സമൂഹവും പങ്കുചെര്‍ന്നു. സാമൂഹിക, സാംസ്‌കാരിക കൂട്ടായ്മ റിയാദ് ടാക്കിസിന്റെ നേതൃത്വത്തില്‍ കിംഗ് അബ്ദുല്ല പാര്‍ക്കിന് സമീപം വിവിധ പരിപാടികള്‍ അരങ്ങേറി. സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു. ചടങ്ങില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു. കേക്ക് മുറിച്ചും മധുരം വിളമ്പിയും സന്തോഷം പങ്കുവെച്ചു. ഘോഷയാത്രയും വാഹന റാലിയും ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിരുന്നു.

രക്ഷാധികാരി അലി ആലുവയുടെ ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. പ്രസിഡന്റ് നൗഷാദ് ആലുവ അദ്ധ്യക്ഷത വഹിചു. അറബ്‌കോ മാനേജിംഗ് ഡയറക്ടര്‍ രാമചന്ദ്രന്‍, ഇബ്രാഹിം സുബ്ഹാന്‍, ഷാജു വാലപ്പന്‍ എന്നിവര്‍ ചേര്‍ന്ന് കേക്ക് മുറിച്ചു പരിപാടി ഉദ്ഘാടനം ചെയ്തു. കോഡിനേറ്റര്‍ ഷൈജു പച്ച, ഉപദേശ സമിതി അംഗങ്ങളായ ഡോമിനിക് സാവിയോ, നവാസ് ഒപ്പിസ് , സലാം പെരുമ്പാവൂര്‍ സെക്രട്ടറി ഷഫീഖ് പാറയില്‍, ട്രഷറര്‍ സിജോ മാവേലിക്കര, സുലൈമാന്‍ വിഴിഞ്ഞം, മുജീബ്, നബീല്‍ മഞ്ചേരി, സജീര്‍ സമദ്, ഷമീര്‍ കല്ലിങ്ങല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ലുബൈബ് കൊടുവള്ളി, കബീര്‍ പട്ടാമ്പി, അനസ് കെ ആര്‍, അന്‍വര്‍ യൂനിസ്, സോണി ജോസഫ്, നയിം നാസ്, അന്‍സാര്‍ കൊടുവള്ളി, പ്രദീപ് കിച്ചു, ഷൈജു നിലംമ്പൂര്‍, എല്‍ദോ വയനാട്, ജബ്ബാര്‍ പൂവാര്‍, അനില്‍കുമാര്‍ തമ്പുരു, റിജോഷ് കടലുണ്ടി, സനു ഷീനു, ഷാനവാസ് ഷാനു, സാജിത്ത് നൂറനാട്, ഷംസു തൃക്കരിപ്പൂര്‍, നാസര്‍ ആലുവ, ജോസ് കടമ്പനാട്, അശോക്, ഹരി കായംകുളം, സൈഫു വണ്ടൂര്‍, ഹാരിസ് ചോല,

ജലീല്‍ കൊച്ചിന്‍, ജംഷാദ്, ബാബു കണ്ണോത്ത്, നാസര്‍ ലെസ്, ഷമീര്‍ കൊടുവള്ളി, രതീഷ് നാരായണ്‍, അമീര്‍ പള്ളിപ്പാടത്ത്, ഷംനാസ് അയൂബ്, സജീര്‍, നൗഷാദ് പുനലൂര്‍, ജസ്റ്റിന്‍ മാര്‍ക്കോസ്, ഷാജി സാമുവല്‍, അന്‍വര്‍ സാദത്, വിനോദ് വെണ്മണി മുഹമ്മദ് റിസ്വാന്‍, ഷിജു റഷീദ്, മുഹമ്മദ് അലി, റാഫി, ഷബീര്‍, മനു മണ്ണാര്‍ക്കാട് എന്നിവര്‍ നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top