ജിദ്ദ: ഇന്ത്യന്‍ കോണ്‍സുലേറ്റ് ഓപ്പണ്‍ ഫോറത്തില്‍ സേവന സന്നദ്ധരായി ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മറ്റി പ്രവര്‍ത്തകര്‍. മാസങ്ങള്‍ക്ക് ശേഷം കോണ്‍സുലേറ്റില്‍ നടന്ന ഓപ്പണ്‍ ഫോറം ഇന്ത്യന്‍ പ്രവാസി സമൂഹത്തിന് അനുഗ്രഹമായി.
ഇക്കാമ കാലാവധി കഴിഞ്ഞവരും ഹുറൂബ് ആയവരും ശമ്പള കിട്ടാതെ മാസങ്ങളായി ദുരിതം അനുഭവക്കുന്നവരും ഓപ്പണ്‍ ഫോറത്തില്‍ സഹായം തേടിയെത്തി. ഇവര്‍ക്ക് ആവശ്യമായസൗകര്യങ്ങള്‍ ഒ ഐ സി സി വളണ്ടിയര്‍മാര്‍ ഒരുക്കികൊടുത്തു.
അപേക്ഷാ ഫോറം പൂരിപ്പിച്ചും ദാഹജലം നല്‍കിയും ഒ ഐ സി ഐ സജീവമായിരുന്നു. ഹക്കീം പാറക്കല്‍ (ഒ ഐ സി സി മലപ്പുറം ജില്ലാ പ്രസിഡണ്ട്), കുഞ്ഞിമുഹമ്മദ് കൊടശ്ശേരി, യു എം ഹുസൈന്‍ മലപ്പുറം എന്നിവര്‍ നേതൃത്വം നല്‍കി
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.