
റിയാദ്: മുന്‍മന്ത്രിയും മുതിര്‍ന്ന് കോണ്‍ഗ്രസ് നേതാവുമായ ആര്യാടന്‍ മുഹമ്മദിന്റെ നിര്യാണത്തില്‍ ഓ.ഐ.സിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി അനുശോചനം അറിയിച്ചു. സാധാരണക്കാരോടും താഴെതട്ടിലുളള പ്രവര്‍ത്തകരോടും അടുത്ത ഹൃദയബന്ധം സൂക്ഷിക്കുന്ന ചുരുക്കം നേതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം.

മതമൗലീകവാദത്തിനും തീവ്ര വര്‍ഗീയ വാദത്തിനുമെതിരെ ശക്തമായ നിലപാടെടുത്ത മതേതര വ്യക്തിത്വമാണ് കേരളത്തിന് നഷ്ടമായതെന്ന് അനുശോചന സന്ദേശത്തില്‍ ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
