Sauditimesonline

icf haji reception
എസ്.വൈ.എസ് ഹജ്ജ് സെല്‍ തീര്‍ത്ഥാടകര്‍ക്ക് സ്വീകരണം

പൊതിച്ചോറുകള്‍, പാര്‍പ്പിടം, പഠന സഹായം: കേളി പദ്ധതി പ്രഖ്യാപിച്ചു

റിയാദ്: കേളി കലാസാംസ്‌കാരിക വേദി പതിനൊന്നാം കേന്ദ്ര സമ്മേളനം ഭാവി പദ്ധതികള്‍ പ്രഖ്യാപിച്ചു. കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഒരുലക്ഷം പൊതിച്ചോറും കേളി അംഗങ്ങളായ നിര്‍ധന കുടുംബത്തിന് പാര്‍പ്പിടവും മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിന് പഠന സൗകര്യവും ഒരുക്കുന്ന പദ്ധതികളാണ് പ്രഖ്യാപിച്ചത്.

കേന്ദ്ര സമ്മേളനത്തില്‍ സിപിഐഎം സെക്രട്ടറിയേറ്റ് അംഗം പി.കെ.ബിജുവിന്റെ സാന്നിധ്യത്തില്‍ രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് പദ്ധതി പ്രഖ്യാപിച്ചു. വിവിധ ഏരിയ കമ്മറ്റികള്‍ 10,000 പൊതിച്ചോറുകള്‍ വാഗ്ദാനം ചെയ്തു. മലസ് ഏരിയ ഒലയ്യ യൂണിറ്റ് രണ്ടായിരം പൊതിച്ചോറുകള്‍ നല്‍കും.

തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ നിന്ന് തുടങ്ങി കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളിലെ നിര്‍ധനരായ രോഗികള്‍, കൂട്ടിരിപ്പുകാര്‍, സര്‍ക്കാര്‍ അഗതി മന്ദിരങ്ങളിലെ അന്തേവാസികള്‍ എന്നിവര്‍ക്ക് ഭക്ഷണം എത്തിക്കും. പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിന് മുന്‍പ് ലക്ഷം പൊതിച്ചോറുകള്‍ കേരളത്തില്‍ വിതരണം ചെയ്യുകയാണ് ലക്ഷ്യമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

സ്വന്തമായി ഭൂമി ഉണ്ടായിട്ടും വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ കഴിയാത്ത കേളിയുടെ ദൈനം ദിന പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുന്ന പ്രവര്‍ത്തകര്‍ക്ക് കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ വീട് നിര്‍മ്മിച്ച് നല്‍കും. പഠന രംഗത്തു മികവ് തെളിയിക്കുന്ന കേളി പ്രവര്‍ത്തകരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സഹായം നല്‍കുമെന്നും കേളി അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top