Sauditimesonline

kunjakko fans
കടല്‍ കടന്ന 'അനിയത്തിപ്രാവ്'; ചാക്കോച്ചന്റെ 29 വര്‍ഷങ്ങള്‍ ആഘോഷമാക്കി റിയാദ്

എറകാകുളം കൂട്ടായ്മ എസ്‌ഐആര്‍ ഹെല്‍പ് ഡസ്‌ക്

റിയാദ്: വോട്ടര്‍ പട്ടിക ശുദ്ധീകരണ പ്രക്രിയയുടെ ഭാഗമായി കരട് പട്ടികയില്‍ ഉള്‍പ്പെടാത്ത പ്രവാസികള്‍ക്ക് വോട്ടേഴ്‌സ് ലിസ്റ്റില്‍ പേര് ചേര്‍ക്കാന്‍ ഹെല്‍പ് ഡസ്‌ക് സംഘടിപ്പിച്ചു. എറണാകുളം ജില്ലാ പ്രവാസി അസോസിയേഷന്‍ (എടപ്പ) ആണ് സ്‌പെഷ്യല്‍ ഇന്റന്‍സിവ് റിവിഷന്‍ (എസ്‌ഐആര്‍) പ്രകാരം വോട്ടേഴ്‌സ് ലിസ്റ്റില്‍ പേര് ചേര്‍ക്കാന്‍ പ്രത്യേക ഹെല്‍പ് ഡെസ്‌ക് ഒരുക്കിയത്.

മലാസ് അല്‍ മാസ് റെസ്‌റ്റോറന്റ് ഹാളില്‍ അംഗങ്ങള്‍ക്കാണ് ക്യാമ്പ് സംഘടിപ്പിച്ചത്. നിരവധി അംഗങ്ങള്‍ സേവനം പ്രയോജനപ്പെടുത്തി. ജനാധിപത്യം കരുത്താര്‍ജ്ജിക്കുന്നത് തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളികളാകുമ്പോഴാണ്. പ്രവാസികളുടെ അലംഭാവം ഇത് നിഷേധിക്കപ്പെടാന്‍ ഇടവരരുത്. ഇതിനാണ് ഹെല്‍പ് ഡെസ്‌ക് സംഘടിപ്പിച്ചതെന്ന് സംഘാടകര്‍ പറഞ്ഞു.

നിശ്ചിത സമയത്തിനകം സേവനം ആവശ്യമുള്ളവര്‍ പാസ്‌പോര്‍ട്ട് കോപ്പി, ഫോട്ടോ, ഇഖാമ കോപ്പി, നാഷണല്‍ അഡ്രസ് തുടങ്ങി ആവശ്യമായ രേഖകളുമായി അജ്‌നാസ് ബാബു (0551508102), ഹിലാല്‍ ബാബു (055146930), ശ്യാം മന്ത്രകോട് (0542887367) എന്നിവരെ ബന്ധപ്പെടണമെന്ന് പ്രോഗ്രാം കണ്‍വീനര്‍ മുഹമ്മദ് ഉവൈസ് (0507722297) അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top