Sauditimesonline

kunjakko fans
കടല്‍ കടന്ന 'അനിയത്തിപ്രാവ്'; ചാക്കോച്ചന്റെ 29 വര്‍ഷങ്ങള്‍ ആഘോഷമാക്കി റിയാദ്

‘ഫോർക’യുടെ സൗഹൃദ ദൗത്യം അഭിനന്ദനാർഹം: നാസർ കാരന്തൂർ

റിയാദ്: ഹ്രസ്വ സന്ദര്‍ശനത്തിനെത്തിയ ‘ഫോര്‍ക’ സ്ഥാപക ചെയര്‍മാനും മുഖ്യ രക്ഷാധികാരിയുമായ നാസര്‍ കാരന്തൂരിന് സ്വീകരണം. ഫോര്‍ക ചെയര്‍മാന്‍ റഹ്മാന്‍ മുനമ്പത്ത് പൊന്നാട അണിയിച്ചു. സ്‌നേഹവും പരസ്പര സഹായവും സമ്മാനിച്ചു മലയാളി സമൂഹത്തെ ഒരു കുടക്കീഴില്‍ കൊണ്ടുവരികയാണ് ഫോര്‍കയുടെ ലക്ഷ്യം. ഉദ്ദേശ ലക്ഷ്യങ്ങള്‍ പൂര്‍ണ അര്‍ഥത്തില്‍ ഉള്‍ക്കൊണ്ട് മുന്നോട്ട് പോകുന്നത് സന്തോഷം നല്‍കുന്നു. മറുപടി പ്രസംഗത്തില്‍ നാസര്‍ കാരന്തൂര്‍ പറഞ്ഞു.

മലാസ് ചെറീസ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗം സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. ദേശങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിന്റെ സൗന്ദര്യവും ഊഷ്മളതയും ആവോളം ആസ്വദിക്കുവാനുള്ള അവസരങ്ങള്‍ സമൂഹത്തില്‍ സൃഷ്ടിച്ചെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഫോര്‍കയുടെ ശ്രമങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. റഹ്മാന്‍ മുനമ്പത്ത് അധ്യക്ഷത വഹിച്ചു.

രക്ഷാധികാരികളായ അലി ആലുവ, സെയ്ഫ് കായംകുളം, വൈസ് ചെയര്‍മാന്‍മാരായ ജയന്‍ കൊടുങ്ങല്ലൂര്‍, സെയ്ഫ് കൂട്ടുങ്ങല്‍, കരിം കണ്ണമ്പുറത്ത്. ജീവകാരുണ്യ കണ്‍വീനര്‍ ഗഫൂര്‍ കൊയിലാണ്ടി, കണ്‍വീനര്‍ അഖിനാസ് കരുനാഗപ്പള്ളി, മീഡിയ കണ്‍വീനര്‍ വിനോദ് കൃഷ്ണ,

എക്‌സിക്യൂട്ടീവ് അംഗങ്ങളായ നാസര്‍ വലപ്പാട്, മജീദ് മൈത്രി, മുഹമ്മദ് ഖാന്‍, ഷാജഹാന്‍ ചാവക്കാട്, മുസ്തഫ എടത്താട്ടുകര എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ആക്ടിംഗ് കണ്‍വീനര്‍ അലക്‌സ് കൊട്ടാരക്കര സ്വാഗതവും ട്രഷറര്‍ ജിബിന്‍ സമദ് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top