Sauditimesonline

d 1
'ബല്ലാത്ത പൊല്ലാപ്പ്': ബഷീറിനെതിരെ കഥാപാത്രങ്ങള്‍ കോടതിയില്‍

ദേശീയ ദിനം ആഘോഷിച്ച് ജിഎംഎഫ്

റിയാദ്: സൗദി 92-ാം ദേശീയദിനം ഗള്‍ഫ് മലയാളി ഫെഡറേഷന്‍ (ജി.എം.എഫ്) ആഘോഷിച്ചു. ഗള്‍ഫ് മലയാളി ഫെഡറേഷന്‍ സംഘടിപ്പിച്ച ദേശീയ ദിനാഘോഷം അല്‍മാസ് ഓഡിറ്റോറിയത്തിലും തുടര്‍ന്ന് അല്‍മാസ് റസ്‌റ്റോറന്റ് അങ്കണത്തിലും വിവിധ പരിപാടികളോടെ ആഘോഷിച്ചു. ജി.എം.എഫ് റിയാദ് സെന്റര്‍ കമ്മറ്റി പ്രസിഡന്റ് സലിം അര്‍ത്തിയില്‍ അധ്യക്ഷധ വഹിച്ചു. ജി.സി.സി ചെയര്‍മാന്‍ റാഫി പാങ്ങോട് ഉദ്ഘാടനം ചെയ്തു.

ഇന്ത്യയും സൌദി അറേബ്യയും എക്കാലവും തുടര്‍ന്നുവരുന്ന ഊഷ്മള ബന്ധം സൗദിയില്‍ ജീവിക്കുന്ന ഓരോ ഇന്ത്യക്കാരും പ്രതീക്ഷയോടെയാണ് നോക്കികാണുന്നത്. ഓരോ പ്രവാസിയും രാജ്യത്തെ പ്രധിനിധീകരിക്കുന്ന അംബാസഡര്‍മാരായാണ് പ്രവൃത്തിക്കുന്നത്. ഇന്ത്യക്കാര്‍ക്ക് മാതൃരാജ്യംപോലെയാണ് സൗദിയും.

ഡയറക്ടര്‍ ബോര്‍ഡ് അംഗം മജീദ് ചിങ്ങോലി, നാസര്‍ കല്ലറ, വിജന്‍ നെയ്യാറ്റിന്‍കര, സുലൈമാന്‍ വിഴിഞ്ഞം, ലത്തീഫ് ഓമശ്ശേരി, രതീഷ് ബാബു, സഫീന, സുഹറ, മുന്ന അയ്യൂബ്, നീത ഹരികൃഷ്ണന്‍ ആശംസകള്‍ നേര്‍ന്നു. ജനറല്‍ സെക്രട്ടറി സനല്‍കുമാര്‍ ഹരിപ്പാട് സ്വാഗതവും ഹരികൃഷ്ണന്‍ കെ. പി നന്ദിയും പറഞ്ഞു.

ആഘോഷപരിപാടിയുടെ ഭാഗമായി അല്‍മാസ് ഫാമിലി റസ്‌റ്റോറന്റ് അങ്കണത്തില്‍ ഐക്യദാര്‍ഢ്യ പ്രഖ്യാപനം നടന്നു. കേക്ക് മുറിച്ചും മധുരം വിളമ്പിയും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുളളവര്‍ ആഘോഷത്തില്‍ പങ്കെടുത്തു. വൈകുന്നേരം നടന്ന വാഹന ജാഥയില്‍ സൗദി പൗരന്മാരോടൊപ്പം ഗള്‍ഫ് മലയാളി ഫെഡറേഷന്‍ അംഗങ്ങളും പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top