
റിയാദ്: ജോസഫ് അതിരുങ്കലിന്റെ അഞ്ചാമത് കഥാ സമാഹാരം ‘ഗ്രിഗര്‍ സാംസയുടെ കാമുകി’ റിയാദില്‍ അരങ്ങേറുന്ന പുസ്തകമേളയില്‍ പ്രകാശനം ചെയ്യും. വിവിധ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച എട്ട് കഥകളാണ് സമാഹാരത്തിലുളളത്. ഡോ. മുഞ്ഞിനാട് പത്മകുറിന്റെ പഠനവും ഉള്‍പ്പെടുത്തിയിട്ടുളളത്.

മാനവികത, സാമൂഹിക പ്രതിബദ്ധത, പ്രവാസത്തിലെ തീക്ഷ്ണാനുഭവങ്ങള്‍ എന്നിയ പ്രമേയമാക്കി നിരവധി ശ്രദ്ധേയമായ കഥകളുടെ രചയിതാവാണ് ജോസഫ് അതിരുങ്കല്‍. പാപികളുടെ പാതാളം, ഇണയന്ത്രം, പ്രതീക്ഷയുടെ പെരുമഴയില്‍, പുലിയും പെണ്‍കുട്ടിയും എന്നിവയാണ് മറ്റു കൃതികളാണ്.
‘ഗ്രിഗര്‍ സാംസയുടെ കാമുകി’ കോഴിക്കോട് പൂര്‍ണ്ണ പബ്ലിക്കേഷന്‍സ് ആണ് പ്രസിദ്ധീകരിക്കുന്നത്. സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 8 വരെ നടക്കുന്ന പുസ്തക മേളയില്‍ ഇ15, ഇ16 സ്റ്റാളില്‍ പുസ്തകം വിതരണത്തിനെത്തും.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
