
റിയാദ്: പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റും സുപ്രീം കോടതി അഭിഭാഷകനുമായ അഡ്വ. ജോസ് ഏബ്രഹാം, ഡോ. സോണിയ എന്നിവര്‍ക്ക് ഗള്‍ഫ് മലയാളി ഫെഡറേഷന്‍ (ജിഎംഎഫ്) റിയാദ് ചാപ്റ്റര്‍ സ്വീകരണം നല്‍കി. മലാസ്, ചെറീസ് റെസ്‌റ്റോറന്റില്‍ നടന്ന പരിപാടിയില്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഷാജി മഠത്തില്‍ അധ്യക്ഷത വഹിച്ചു.

പ്രവാസികള്‍ നേരിടുന്ന വിവിധ വിഷയങ്ങളും നിയമപരമായി നേടിയെടുക്കേണ്ടതിന്റെ ആവശ്യകതയും ജോസ് എബ്രഹാം വിശദീകരിച്ചു. ഡോ. സോണിയ പ്രവാസി സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികള്‍ സംബന്ധിച്ച് സംസാരിച്ചു. പ്രവാസികളുടെ വിവിധ വിഷയങ്ങള്‍ സംബന്ധിച്ച സംശയങ്ങള്‍ക്ക് ഇരുവരും മറുപടി പറഞ്ഞു.

നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്‍ അസീസ് പവിത്ര, സെക്രട്ടറി ഹരികൃഷ്ണന്‍, വനിതാ വിംഗ് ഖമര്‍ബാനു ടീച്ചര്‍, റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ജോയിന്റ് സെക്രട്ടറി ഉണ്ണികൃഷ്ണന്‍, കോഡിനേറ്റര്‍മാരായ സുബൈര്‍ കുമ്മിള്‍, നിഷാദ്, ഷാനവാസ്, ജയന്‍ കൊടുങ്ങല്ലൂര്‍, സജീര്‍, അബ്ദുള്‍സലാം, മുന്ന അയ്യുബ്, ഹിബ അബ്ദുല്‍സലാം എന്നിവര്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി മുസ്തഫ കുമരനെല്ലൂര്‍ സ്വാഗതം പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






