
റിയാദ്: പിണറായി വിജയന്റെ നേതൃത്വത്തിലുളള ഇടതു സര്‍ക്കാരിനെ ഗള്‍ഫ് മലയാളി ഫെഡറേഷന്‍ അഭിനന്ദിച്ചു. പ്രവാസി ക്ഷേമത്തിനും പുനരധിവാസത്തിനും പുതിയ പദ്ധതികള്‍ നടപ്പിലാക്കണമെന്ന് അഭിനന്ദന സന്ദേശത്തില്‍ ആവശ്യപ്പെട്ടു. കൊവിഡ് മഹാമാരി പ്രവാസികളെ സാരമായി ബാധിച്ചിട്ടുണ്ട്. അവധിക്കു നാട്ടിലെത്തിയവര്‍ക്ക് മടങ്ങി വരാന്‍ കഴിഞ്ഞിട്ടില്ല. സൗദിയിലേക്കു മടങ്ങുന്നതിന് രണ്ടു ലക്ഷത്തിലധികമാണ് ചെലവ്. ഇതെല്ലാം പ്രവാസികളെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നു.
ഭവമില്ലാത്തവര്‍, സ്വന്തമായി ഭൂമിയില്ലാത്തവര്‍, മക്കളെ പഠിപ്പിക്കാന്‍ ശേഷിയില്ലാത്തതവര്‍, സ്വന്തം റേഷന്‍ കാര്‍ഡ്‌പോലും ഇല്ലാത്തവര്‍, രോഗികള്‍, മതിയായ ചികിത്സ ലഭിക്കാത്തവര്‍ ഇങ്ങനെ ദുരിതമനുഭവിക്കുന്ന ധാരാളം പ്രവാസികളുണ്ട്.

മടങ്ങിവരുന്ന പ്രവാസികള്‍ സ്വയം തൊഴില്‍ കണ്ടെത്താന്‍ ശ്രമിച്ചാലും തടസ്സങ്ങള്‍ ഏറെയാണ്. ചിലപ്പോഴെങ്കിലും പ്രാദേശിക ഭരണകൂടങ്ങളും ഉദ്യോഗസ്ഥരും സംഘടിത പ്രസ്ഥാനങ്ങളും പ്രവാസികള്‍ക്ക് വിലങ്ങ്തടിയാവുന്നുണ്ട്. ഇതിനെല്ലാം പരിഹാരം കാണാന്‍ പുതിയ സര്‍ക്കാരിന് കഴിയണമെന്ന് അഭിനന്ദന സന്ദേശം ആവശ്യപ്പെട്ടു.
പ്രവാസികള്‍ക്കു അനുവദിക്കുന്ന വായ്പാ പദ്ധതികള്‍ കൂടുതല്‍ ഉദാരമാക്കണം. പ്രവാസികളുടെയും കുടുംബാംഗങ്ങളുടെയും പരാതികള്‍ സ്വീകരിക്കുന്നതിന് പൊലീസ് സ്‌റ്റേഷനുകളില്‍ പ്രത്യേക സെല്‍ ആരംഭിക്കണണം. നോര്‍ക്ക ഹെല്‍പ് ഡസ്‌കില്‍ മടങ്ങിയെത്തിയ പ്രവാസികളുടെ സേവനം പ്രയോജനപ്പെടുത്തണമെന്നും ഗള്‍ഫ് മലയാളി ഫെഡറേഷന്‍ നിര്‍ദേശിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
