Sauditimesonline

dr icf
ഡോ. ഫയാസ് റഹ്മാന്‍ ഖാന് ആര്‍.എസ്.സി നോടെക് അവാര്‍ഡ്

മാനവിക മൂല്യങ്ങളാകണം സാമൂഹിക നിര്‍മ്മിതിയുടെ അടിസ്ഥാനം

റിയാദ്: മാനുഷിക മൂല്യങ്ങള്‍ക്ക് അപചയം സംഭവിച്ചു കൊണ്ടിരിക്കുന്ന പുതിയ കാലത്ത് മനുഷ്യത്വത്തില്‍ ഊന്നിയ സാമൂഹിക സാംസ്‌കാരിക നിര്‍മ്മിതിയാണ് ആവശ്യമെന്ന് മര്‍ക്കസ് ജനറല്‍ മാനേജറും കേരള ഹജ്ജ് കമ്മറ്റി മുന്‍ ചെയര്‍മാനുമായ സി. മുഹമ്മദ് ഫൈസി. സമഗ്ര വിദ്യാഭ്യസ പ്രവര്‍ത്തനങ്ങളെ പ്രത്സാഹിപ്പിക്കുകയും ചേര്‍ത്തുപിടിച്ചു കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കുന്ന മര്‍കസ് സ്ഥാപനങ്ങള്‍ ഇത്തരം പ്രവര്‍ത്തബ്ലനങ്ങളാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. റിയാദ് സഹാഫയിലെ അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന മര്‍കസ് ഈസ്റ്റ് ചാപ്റ്റര്‍ കൗണ്‍സിലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അനാഥരും അഗതികളുമായവര്‍ക്കും നിരാലംബര്‍ക്കും വിദ്യാഭ്യാസ പ്രക്രിയയില്‍ മുന്തിയ പരിഗണന ലഭിക്കുമ്പോള്‍ മാത്രമാണ് വിദ്യാഭ്യാസ മുന്നേറ്റങ്ങള്‍ അര്‍ഥവത്താവുകയുള്ളൂ. സമ്പന്ന, ദരിദ്ര വിദ്യാര്‍ഥികളെ ഒരപോലെ ഉള്‍ക്കൊണ്ടാണ് മര്‍കസ് ജനകീയ വിദ്യാഭ്യാസ മാതൃക വളര്‍ത്തിയെടുത്തത്. ആധുനികതയുടെ നല്ല വശങ്ങള്‍ ക്രിയാത്മകമായി ആഗിരണം ചെയ്ത്, സമൂഹത്തിന്റെ വൈജ്ഞാനിക, സാംസ്‌കാരിക നിര്‍മിതിക്ക് മര്‍കസ് മാതൃകയാണ്. പാരമ്പര്യത്തിന്റെ മുഴുവന്‍ വിജ്ഞാനങ്ങളും വിശ്വാസത്തനിമയും നിലനിര്‍ത്തികൊണ്ടു പുരോഗതിയുടെ പര്യായമായി മാറാന്‍ മര്‍ക്കസിനു സാധിച്ചിട്ടുണ്ട്. മര്‍കസ് മുന്നോട്ടുവെച്ച സാമൂഹിക നിര്‍മാണത്തിന്റെ മാതൃകയെ കേരളത്തിലും പുറത്തും വ്യക്തികളും മറ്റു സ്ഥാപനങ്ങളും അനുകരിച്ചു കൊണ്ടിരിക്കുന്നത് മര്‍കസ് മോഡലിന്റെ സ്വീകാര്യതയാണ്.

സൗദിയിലെ 22 സെന്ററുകളില്‍ നിന്നുള്ള പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുത്തു. മര്‍സൂഖ് സഅദി അധ്യക്ഷത വഹിച്ചു. ഇബ്രാഹിം കരീം ഉദ്ഘാടനം ചെയ്തു. അഹമ്മദ് നിസാമി ഇരിങ്ങല്ലൂര്‍ (പ്രസിഡന്റ്), ബഷീര്‍ മാസ്റ്റര്‍ നാദാപുരം (ജനറല്‍ സെക്രട്ടറി), ബഷീര്‍ നല്ലണം (ഫിനാന്‍സ് സെക്രട്ടറി) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു. ഗഫൂര്‍ മാസ്റ്റര്‍ വാഴക്കാട്, അഷ്‌റഫ് കൊടിയത്തൂര്‍, മുജീബുറഹ്മാന്‍ കാലടി, ശാക്കിര്‍ കൂടാളി, അബ്ദുല്‍ റഷീദ് സഖാഫി മുക്കം, കബീര്‍ ചേളാരി, ശിഹാബ് ഷാവാമ, ഷമീര്‍ രണ്ടത്താണി, അബ്ദുല്‍ സമദ് മാവൂര്, റാഷിദ് കാലിക്കറ്റ്, സൈനുല്‍ ആബിദ് ഹിശാമി, അബ്ദുല്‍ വഹാബ്, അഫ്‌സല്‍ കായംകുളം നൗഫല്‍ മണ്ണാര്‍ക്കാട് , സിദീഖ് ഇര്‍ഫാനി, അബ്ദുല്‍ ജലീല്‍ ജുബൈല്‍, അബ്ദുള്‍റഹ്മാന്‍ സഖാഫി ബദിയ, മുജീബ് സഖാഫി ദവാദ്മി എന്നിവരാണ് മറ്റു ഭാരവാഹികള്‍. മുജീബുറഹ്മാന്‍ കാലടി സ്വാഗതവും ബഷീര്‍ മാസ്റ്റര്‍ നാദാപുരം നന്ദിയുംപറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top