Sauditimesonline

MAIMOONA AB
അറിവിന്റെ തിരുമുറ്റത്ത് ഇനി മൈമൂന വസന്തം: പുതു ദിശയിലേക്ക് ഐ.ഐ.എസ്.ആര്‍

ചികിത്സക്കിടെ തിരുവനന്തപുരം സ്വദേശി റിയാദില്‍ മരിച്ചു

റിയാദ്: തിരുവനന്തപുരം സ്വദേശി ശുമൈസി കിംഗ് ഫഹദ് മെഡിക്കല്‍ സിറ്റിയില്‍ ചികിത്സക്കിടെ മരിച്ചു. അണ്ടൂര്‍ക്കോണം പുതുവല്‍ പുത്തന്‍വീട്ടില്‍ ഷിബു (48) ആണ് മരിച്ചത്. രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്ന് പത്ത് ദിവസമായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

പരേതനായ അബ്ദുല്‍ മജീദിന്റെയും ലത്തീഫ നാഹൂറുമ്മയുടെയും മകനാണ. ഭാര്യ സമീറ, മക്കള്‍ ഫാത്തിമ ഫസീല, ജാമാതാവ് ഷാജിര്‍. ഷാജി, ഷീബ എന്നിവര്‍ സഹോദരങ്ങളാണ്. റിയാദ് ബത്ഹയിലെ ബഖാലയില്‍ ജീവനക്കാരനായിരുന്നു. മൃതദേഹം റിയാദില്‍ ഖബറടക്കും. നിയമ നടപടികള്‍ ഐ സി എഫ് വെല്‍ഫെയര്‍ ടീം ഇബ്രാഹിം കരീമിന്റെയും റസാഖ് വയല്‍ക്കരയുടെയും നേതൃത്വത്തില്‍ പുരോഗമിക്കുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top