
റിയാദ്: ഇസ്‌ലാമിക് കള്‍ചറല്‍ ഫൗണ്ടേഷന്‍ (ഐ.സി.എഫ്) റിയാദ് റീജിയണ്‍ നിര്‍മ്മിച്ച ‘ദാറുല്‍ ഖൈര്‍’ ഭവനം സമര്‍പ്പിച്ചു. റിയാദ് റീജിയണ്‍ നിര്‍മ്മിച്ച 12-ാമത് സ്‌നേഹഭവനത്തിന്റെ താക്കോല്‍ ദാനം കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി നിര്‍വഹിച്ചു. വളാഞ്ചേരി പോത്തന്നൂര്‍ പള്ളിപ്പടിയില്‍ നിര്‍മിച്ച ഭവനമാണ് നല്‍കിയത്.

പ്രവാസി സംഘടനകള്‍ നടത്തുന്ന ജീവ കാരുണ്യ സേവന പ്രവര്‍ത്തങ്ങള്‍ പ്രശംസനീയമാണെന്ന് ഖലീല്‍ തങ്ങള്‍ പറഞ്ഞു. ജീവിതം കരുപിടിപ്പിക്കുവാന്‍ കഠിന പ്രയത്‌നം നടത്തുമ്പോഴും ദുരിതമനുഭവിക്കുന്ന സഹജീവികളെ ചേര്‍ത്ത് പിടിക്കാനും അവരുടെ കണ്ണീരൊപ്പാനും പ്രവാസികള്‍ മുന്‍കൈയെടുക്കുന്നു. കൊറോണക്കാലത്തും മഴക്കെടുതിയിലും കേരളം വിറങ്ങലിച്ചപ്പോള്‍ പ്രവാസികള്‍ നല്‍കിയ കൈത്താങ്ങാണ് കേരളത്തെ പിടിച്ചുനിര്‍ത്തിയതെന്ന് തങ്ങള്‍ പറഞ്ഞു. ഐസിഎഫ് റീജിയന്‍ ജനറല്‍ സെക്രട്ടറി ഇബ്രാഹീം കരീം, റീജിണല്‍ എമിനന്‍സ് സെക്രട്ടറി ഇസ്മായീല്‍ സഅദി എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






