Sauditimesonline

7 isma
കൈത്താങ്ങായ് 'സേഫ് വേ'; സാന്ത്വനമായ് ഇസ്മ മെഡിക്കല്‍

പ്രവാസി സാഹിത്യോത്സവ്: റിയാദ് സോണ്‍ മത്സരങ്ങള്‍ ഡിസം. 26ന്

റിയാദ്: കലാലയം സാംസ്‌കാരിക വേദി സംഘടിപ്പിക്കുന്ന പതിനഞ്ചാമത് പ്രവാസി സാഹിത്യോത്സവ് റിയാദ് സിറ്റി സോണ്‍ മത്സരങ്ങള്‍ ഡിസംബര്‍ 26ന് നടക്കും. പ്രവാസ ലോകത്തെ ഏറ്റവും വലിയ കലാസാഹിത്യ സംഗമമാണ് സാഹിത്യോത്സവ്.

പ്രവാസികളുടെ സര്‍ഗാത്മക കഴിവുകള്‍ കണ്ടെത്തുന്നതിനാണ് മത്സരങ്ങള്‍. 33 യൂനിറ്റുകളിലും 9 സെക്ടറുകളിലും നടക്കുന്ന മത്സരങ്ങളില്‍ വിജയികളാകുന്ന പ്രതിഭകളാണ് ഡിസംബര്‍ 26ന് നടക്കുന്ന സോണ്‍ സാഹിത്യോത്സവത്തില്‍ മാറ്റുരക്കുക. ഏഴ് വിഭാഗങ്ങളിലായി നൂറിലധികം മത്സര ഇനങ്ങളാണ് സാഹിഃ്യോത്സവിലുണ്ടാവുക. വിദ്യാര്‍ത്ഥികളിലെ സര്‍ഗവാസന പരിപോഷിപ്പിക്കുന്നതിനായി കാമ്പസ് വിഭാഗത്തില്‍ റിയാദിലെ വിവിധ സ്‌കൂളുകളും മത്സരിക്കും.

സാഹിത്യോത്സവ് പ്രചാരണത്തിന്റെ ഭാഗമായി സമൂഹത്തിലെ നാനാതുറകളിലുള്ളവരെയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് വൈവിധ്യമാര്‍ന്ന പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. തൊഴില്‍പരമായ പരിമിതികള്‍ കാരണം സാധാരണ പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്കായി ‘കലോത്സാഹം’, ഭിന്നശേഷിക്കാരായ പ്രതിഭകള്‍ക്കായി ‘സ്‌നേഹോത്സവ്’, വനിതകള്‍ക്കായി പ്രത്യേകമായി സംഘടിപ്പിക്കുന്ന ‘ഒരിടത്ത്’ തുടങ്ങിയ കലാ സാഹിത്യ മത്സരങ്ങളും സംഗമങ്ങളും സാഹിത്യോത്സവിന്റെ മാറ്റുകൂട്ടും.

പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി വിവിധ സാമൂഹിക സംഘടനാ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. ഭാരവാഹികളായി ചെയര്‍മാന്‍ ശൗക്കത് സഅദി മാട്ടൂല്‍, ജനറല്‍ കണ്‍വീനര്‍ മുജീബ് ആലുവ, ഫിനാന്‍സ് കണ്‍വീനര്‍ശാക്കിര്‍കൂടാളി എന്നിവരെ തിരഞ്ഞെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top