
റിയാദ്: മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നിഷേധിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഈ മാസം 17ന് ആഹ്വാനം ചെയ്ത സംയുക്ത ഹര്‍ത്താലിന് പിന്തുണ നല്‍കുമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം റിയാദ് കേരള സ്‌റ്റേറ്റ് കമ്മറ്റി. സംയുക്ത സംഘടനകള്‍ ഐക്യപ്പെട്ടു നടത്തുന്ന ജനകീയ ഹര്‍ത്താല്‍ ഹൈന്ദവ വിശ്വാസികള്‍ക്കെതിരല്ല. മറിച് ഭരണഘടനയില്‍ വെള്ളം ചേര്‍ക്കാനുള്ള സംഘപരിവാറിന്റെ മനുഷ്യത്വ രഹിതമായ പ്രവര്‍ത്തികള്‍ക്ക് എതിരെയാണന്ന് സോഷ്യല്‍ ഫോറം അഭിപ്രായപ്പെട്ടു.
സ്വേച്ഛാധിപത്യങ്ങളുടെ അക്രമങ്ങള്‍ക്കും കരിനിയമങ്ങള്‍ക്കും വഴങ്ങില്ല. ഇത്തരം ആജ്ഞകള്‍ കേട്ട് കിടപ്പാടങ്ങള്‍ വിട്ടോടിയവര്‍ ചരിത്രത്തിലെവിടെയും അതിജീവിച്ചിട്ടില്ല. പൊരുതിയവര്‍ക്ക് മാത്രമാണ് നിലനില്‍പ്. സാധ്യമായ മാര്‍ഗങ്ങളിലൂടെ ജനകീയ, രാഷ്ടീയ പോരാട്ടങ്ങള്‍ ശക്തിപ്പെടുത്തുമെന്നും ഇന്ത്യന്‍ സോഷ്യല്‍ ഫോറം റിയാദ് ഘടകം പ്രസ്താവനയില്‍ പറഞ്ഞു.
യോഗത്തില്‍ പ്രസിഡന്റ് നൂറുദ്ദീര്‍ തിരൂര്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ എസ് ഡി പി ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി മുഖ്യാതിഥിയായിരുന്നു. സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് ഹാരീസ് മംഗലാപുരം, ജനറല്‍ സെക്രട്ടറി അന്‍സാര്‍ ചങ്ങനാശ്ശേരി, സെക്രട്ടറിമാരായ മുഹിനുദ്ദീന്‍ മലപ്പുറം, ഉസ്മാന്‍ മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






