Sauditimesonline

PONNANI ED
ഇടയന്മാര്‍ക്ക് പൊന്നാനിയുടെ സ്‌നേഹപ്പുടവ

ഇന്ത്യ വിമാന വിലക്ക് ജനുവരി 31 വരെ നീട്ടി; സൗദി പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടി

ഇന്ത്യ വിമാന വിലക്ക് ജനുവരി 31 വരെ നീട്ടിയത് പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടിയാകുന്നു. സൗദി അറേബ്യ നേരിട്ട് വാമാന സര്‍വീസ് പ്രഖ്യാപിച്ചെങ്കിലും ഇന്ത്യ വിലക്ക് തുടരുന്ന സാഹചര്യത്തില്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. സൗദിയില്‍ നിന്ന് ഇന്ത്യയിലേക്ക യാത്ര ചെയ്യാനും തിരിച്ചും നിരവധി പ്രവാസികളാണ് മാസങ്ങളായി കാത്തിരിക്കുന്നത്. ഡിസംബര്‍ 15ന് വിമാന യാത്രാ വിലക്ക് പിന്‍വലിക്കുമെന്ന് ഇന്ത്യ നേരത്തെ പ്രഖ്യാപിച്ചെങ്കിലും ഒമൈക്രോണ്‍ പ്രത്യക്ഷപ്പെട്ട സാഹചര്യത്തിലാണ് വിലക്ക് തുടരാന്‍ തീരുമാനിച്ചത്. സൗദി അറേബ്യ ഒഴികെയുളള ഗള്‍ഫ് രാജ്യങ്ങളുമായി ഇന്ത്യ എയര്‍ ബബിള്‍ കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്. സൗദിയുമായി കരാര്‍ ഇല്ലാത്തതും പ്രവാസികളുടെ യാത്രാ പ്രശ്‌നം രൂക്ഷമാകാന്‍ കാരണമാണ്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top