Sauditimesonline

GMF REPRESENTATION TO CM
മരുഭൂമിയിലെ വിയര്‍പ്പുകണങ്ങള്‍ക്ക് നാട്ടിലെങ്കിലും സാന്ത്വനമേകൂ; മുഖ്യമന്ത്രിക്ക് മുന്നില്‍ കണ്ണീര്‍ക്കടലായി ജിഎംഎഫ് നിവേദനം

ഇടതുസര്‍ക്കാരിന്റെ മൗനം അപകടം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

അല്‍ അഹ്‌സ: സംഘപരിവാര്‍ സംഘടനകള്‍ നടത്തിക്കൊണ്ടിരിക്കുന്ന വര്‍ഗീയ പരാമര്‍ശങ്ങള്‍ക്കും കലാപ ആഹ്വാനങ്ങള്‍ക്കുമെതിരെ നടപടിയെടുക്കാതെ മൗനം അവലമ്പിക്കുന്ന ഇടതു സര്‍ക്കാരിന്റെ നടപടി വലിയ അപകടത്തിലേക്കാണ് നാടിനെ നയിക്കുന്നതെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം അല്‍ അഹ്‌സ ബ്ലോക്ക് കമ്മിറ്റി പ്രവര്‍ത്തക സംഗമം. പരിപാിെ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം കേരള സ്‌റ്റേറ്റ് സെക്രട്ടറി വിഎം നാസര്‍ പട്ടാമ്പി ഉദ്ഘാടനം ചെയ്തു.

ഇന്ത്യന്‍ സോഷ്യല്‍ഫോറം ദമ്മാം കേരള സ്‌റ്റേറ്റ് പ്രസിഡന്റ് പികെ മന്‍സൂര്‍ എടക്കാട് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ബ്ലോക്ക് തലത്തില്‍ നടത്തിയ വെല്‍ഫെയര്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ പ്രവാസ സമൂഹത്തിലേക്കു കടന്നുചെല്ലാന്‍ സാദിച്ചിട്ടുണ്ടെന്നും തുടര്‍ന്നും നല്ല പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാന്‍ സഹപ്രവര്‍ത്തകര്‍ മുന്നോട്ട് വരണമെന്നും വെല്‍ഫയര്‍ ഇന്‍ചാര്‍ജ് സുജി അബ്ദുല്‍റഹ്മാന്‍ ആശംസാ പ്രസംഗത്തില്‍ പറഞ്ഞു. അല്‍ അഹ്‌സ ബ്ലോക്ക് പ്രസിഡന്റ് മുസ്തഫ പട്ടാമ്പി, മീഡിയ ഇന്‍ചാര്‍ജ് നിസാം കരുനാഗപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു വൈസ് പ്രസിഡന്റ് റിയാസ് മൗലവി നന്ദി പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top