Sauditimesonline

icf haji reception
എസ്.വൈ.എസ് ഹജ്ജ് സെല്‍ തീര്‍ത്ഥാടകര്‍ക്ക് സ്വീകരണം

മടങ്ങിയെത്തിയ പ്രവാസികള്‍ക്കു ഇന്‍ഷുറന്‍സ് പരിഗണനയില്‍

തിരുവനന്തപുരം: തൊഴില്‍ അവസാനിപ്പിച്ച് മടങ്ങിയെത്തിയ പ്രവാസി മലയാളികളെ (എന്‍ആര്‍കെ) നോര്‍ക്ക കെയര്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് സജീവ പരിഗണനയിലാണെന്ന് നോര്‍ക്ക സ്‌പെഷ്യല്‍ സെക്രട്ടറി ടി.വി. അനുപമ ഐഎഎസ്. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. വിശദാംശങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താന്‍ കഴിയില്ല. പ്രവാസികളുടെ ആശങ്കകള്‍ മുഖ്യമന്ത്രിയെ അറിയിക്കും. പ്രവാസി ലീഗല്‍ സെല്‍ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അവര്‍ പറഞ്ഞു.

നോര്‍ക്ക റൂട്ട്‌സ്, ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി ലിമിറ്റഡ്, മഹീന്ദ്ര ഇന്‍ഷുറന്‍സ് ബ്രോക്കേഴ്‌സ് ലിമിറ്റഡ് എന്നിവ ഉള്‍പ്പെട്ട ത്രികക്ഷി കരാറിലാണ് നോര്‍ക്ക കെയര്‍ ഗ്രൂപ്പ് ഇന്‍ഷുറന്‍സ്. വിദാല്‍ ഹെല്‍ത്ത് തേര്‍ഡ് പാര്‍ട്ടി അഡ്മിനിസ്‌ട്രേറ്ററാണ്. നോര്‍ക്കകെയര്‍ ഗുണഭോക്താക്കളാണ് പ്രീമിയം തുക അടയ്ക്കുന്നത്. സര്‍ക്കാരിന് സാമ്പത്തിക ബാധ്യത വരുന്നില്ല. അതുകൊണ്ടുതന്നെ, മടങ്ങിയെത്തിയ പ്രവാസി മലയാളികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് ഉറപ്പുവരുത്തണമെന്ന് പിഎല്‍സി പ്രതിനിധികള്‍ ആവശ്യപ്പെട്ടു. പിഎല്‍സി സമര്‍പ്പിച്ച ഹരജിയില്‍ കേരള ഹൈക്കോടതിയും ഇക്കാര്യം പരിഗണിക്കണമെന്ന് നോര്‍ക്ക റൂട്ട്‌സിനോട് നിര്‍ദേശിച്ചിരുന്നു.

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് വിജ്ഞാപനം പൂര്‍ത്തിയായ ശേഷം നോര്‍ക്ക റൂട്ട്‌സും പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങള്‍ പരിശോധിക്കാമെന്നും നോര്‍ക്ക സ്‌പെഷ്യല്‍ സെക്രട്ടറി പിഎല്‍സി പ്രതിനിധികളെ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top