
റിയാദ്: ഗ്രാന്‍ഡ് മാസ്റ്റര്‍ ജി.എസ്. പ്രദീപിന് റിയാദില്‍ ഊഷ്മള സ്വീകരണം. നവംബര്‍ 7ന് അരങ്ങേറുന്ന കേളി ‘അറേബ്യന്‍ ബ്രെയിന്‍ ബാറ്റില്‍’ വൈജ്ഞാനിക പരിപാടിയില്‍ പങ്കെടുക്കാനാണ് ഗ്രാന്റ് മാസ്റ്റര്‍ റിയാദിലെത്തിയത്. കേളി കലാ സാംസ്‌കാരിക വേദിയുടെ 25-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് പരിപാടി.

റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ പ്രദീപിനെ കേളി ഭാരവാഹികള്‍ സ്വീകരിച്ചു. സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിന്‍ ഇക്ബാല്‍, സംഘാടക സമിതി കണ്‍വീനര്‍ സുനില്‍ കുമാര്‍, ചെയര്‍മാന്‍ ഷാജി റസാഖ്, രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, സമിതി അംഗം സുരേന്ദ്രന്‍ കൂട്ടായ്, ഒലയ്യ ഏരിയ രക്ഷാധികാരി കണ്‍വീനര്‍ ജവാദ്, ഒലയ്യ ഏരിയ പ്രസിഡന്റ് റിയാസ് പള്ളാട്ട് എന്നിവര്‍ സ്വീകരണത്തില്‍ പങ്കെടുത്തു. ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന സാമൂഹ്യ, സാംസ്‌കാരിക, വിദ്യാഭ്യാസ പരിപാടികളാണ് 25-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിട്ടുളളത്.






