റിയാദ്: സൗദിയിലെ സാമൂഹിക സാംസ്‌കാരിക സംഘടന ‘ദിശ’ പത്താമത് അന്താരാഷ്ട്ര യോഗ ദിനാഘോഷം സംഘടിപ്പിക്കുന്നു. ‘ദിശ യോഗ മീറ്റ്-2024’ എന്ന പേരില്‍ ജൂണ്‍ 28നു ലുലു മലാസ് അരീന റൂഫ് ടോപ്പില്‍ വൈകുന്നേരം 6ന് കായിക മന്ത്രാലയത്തിന് കീഴിലുള്ള സൗദി യോഗ കമ്മിറ്റിയുമായി ചേര്‍ന്നാണ് പരിപാടി. ഇന്ത്യ, നേപ്പാള്‍, ശ്രീലങ്ക, ബംഗ്ലാദേശ്, എന്നീ രാജ്യങ്ങളിലെ നയതന്ത്ര ഉദ്യോഗസ്ഥര്‍, യോഗ കമ്മിറ്റി ഒഫീഷ്യല്‍സ്, സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ എന്നിവര്‍ പങ്കെടുക്കും.
അന്താരാഷ്ട്ര യോഗ പ്രോട്ടോകോള്‍ പ്രകാരം യോഗ പ്രദര്‍ശനം, കലാ, സാംസ്‌കാരിക പരിപാടികള്‍ എന്നിവ നടക്കും. പ്രദര്‍ശനത്തിന് മുന്നോടിയായി യോഗ സെമിനാര്‍ ജൂണ്‍23നു ഓണ്‍ലൈനിഫ നടക്കും. സ്ത്രീശാക്തീകരണം എന്ന വിഷയം അടിസ്ഥാനമാക്കിയാണ് സെമിനാര്‍. ആഘോഷങ്ങളുടെ ഭാഗമായി യോഗ ഫോട്ടോ മത്സരവും സംഘടിപ്പിച്ചിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.