
റിയാദ്: കോഴിക്കോട് നിവാസികളുടെ കൂട്ടായ്മ ‘കോഴിക്കോടന്‍സ്’ വിവിധ പരിപാടികളോടെ ബലിപെരുന്നാള്‍ ആഘോഷിച്ചു. മലാസ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ അഡ്വ. അബ്ദുല്‍ ജലീല്‍ പെരുന്നാള്‍ സന്ദേശം കൈമാറി.

ഇബ്രാഹിം നബിയുടെ ത്യാഗപൂര്‍ണമായ ജീവിത സന്ദേശം ഓരോ വ്യെക്തികളുടെയും സ്വന്തം ജീവിതത്തില്‍ മാതൃകയാക്കി പിന്തുടരണമെന്ന് അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. കോഴിക്കോടന്‍സ് ചീഫ് ഓര്‍ഗനൈസര്‍ റാഫി കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. മുനീബ് പഴുര്‍, മുജീബ് മൂത്താട്ട്, അനില്‍ മാവൂര്‍, ബഷീര്‍ പാലക്കുറ്റി, സലീം ചാലിയം, മിര്‍ഷാദ് ബക്കര്‍ എന്നിവര്‍ പ്രസംഗിച്ചു.

കുട്ടികള്‍ക്കുള്ള ‘ഈദിയ’ പാരിതോഷികം മുന്‍ ചീഫ് ഓര്‍ഗനൈസര്‍ സഹീര്‍ മുഹ്‌യുദ്ധീന്‍ വിതരണം ചെയ്തു. പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കോഴിക്കോടന്‍സ് കുടുംബാംഗം ഷാഹിര്‍ സിറ്റിഫ്‌ളവറിനും കുടുംബത്തിനും യാത്രയയപ്പും നല്‍കി. അഡ്മിന്‍ ലീഡ് കെ.സി. ഷാജു സ്വാഗതം പറഞ്ഞു. ഹസന്‍ ഹര്‍ഷദ്, കബീര്‍ നല്ലളം, പ്രഷീദ്, പി.കെ. റംഷിദ്, മുഹമ്മദ് ഷഹീന്‍, അബ്ദുസ്സലാം ഒറ്റക്കണ്ടത്തില്‍, ഫാസില്‍ വെങ്ങാട്ട്, സി. ടി. സഫറുള്ള എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.