Sauditimesonline

hotha kmcc
ഹോത്തയില്‍ കെഎംസിസി സൗഹൃദ ഇഫ്താര്‍

‘സ്വത്വം സമന്വയം അതിജീവനം’ ക്യാമ്പയിന്‍ ലോഗോ പ്രകാശനം

റിയാദ്: മലപ്പുറം ജില്ല കെഎംസിസി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സംഘടന ശാക്തീകരണ ക്യാമ്പയിന്‍ ലോഗോ പ്രകാശനം ചെയ്തു. ”സ്വത്വം സമന്വയം അതിജീവനം” എന്ന പ്രമേയത്തില്‍ ‘ദ വോയേജ് ‘ എന്നപേരിലാണ് ക്യാമ്പയിന്‍. ബത്ഹ നൂര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര ലോഗോ പ്രകാശനം ചെയ്തു. ജില്ല പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ ചെയര്‍മാന്‍ ഷാഫി മാസ്റ്റര്‍ ചിറ്റത്തുപാറ പ്രമേയ പ്രഭാഷണം നിര്‍വ്വഹിച്ചു.

എഡ്യുമീറ്റ്, ബിസിനസ് സമ്മിറ്റ്, സീതി സാഹിബ് അക്കാഡമിയ, ഫാമിലി മീറ്റ്, ബാല കേരളം, മണ്ഡലം, പഞ്ചായത്ത്, മുന്‍സിപ്പല്‍ തല ഫുട്ബാള്‍ ടൂര്‍ണമെന്റ്, നോര്‍ക്ക ക്യാമ്പയിന്‍, ചന്ദ്രിക കാമ്പയിന്‍, മാപ്പിള മഹോത്സവം, നേതൃസ്മൃതി, സമ്മേളനങ്ങള്‍, സെമിനാറുകള്‍, ഇന്റര്‍ സ്‌കൂള്‍ മത്സരങ്ങള്‍ തുടങ്ങി സംസ്‌കാരിക കലാ പരിപാടികളും ക്യാമ്പയിന്റെ ഭാഗമായി നടക്കും.

ചന്ദ്രിക വരിക്കാരെ ചേര്‍ക്കുന്ന ക്യാമ്പയിന്‍ ഉദ്ഘാടനം സുധീര്‍ ചമ്രവട്ടം നിര്‍വഹിച്ചു. മുഹമ്മദ് വേങ്ങരയില്‍ നിന്ന് അപേക്ഷ സ്വീകരിച്ച് നോര്‍ക്ക ക്യാമ്പയിന്‍ ഉദ്ഘാടനം നജ്മുദ്ധീന്‍ മഞ്ഞളാംകുഴിയും നിര്‍വ്വഹിച്ചു. എസ്. എസ്. എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ ജില്ലയിലെ പ്രവര്‍ത്തകരുടെ മക്കള്‍ക്കുള്ള ഉപഹാര സമര്‍പ്പണവും നടന്നു. ജില്ല വെല്‍ഫയര്‍ വിംഗ് മുന്‍ ചെയര്‍മാന്‍ റഫീഖ് മഞ്ചേരിക്കുള്ള ഉപഹാരം ജില്ല പ്രസിഡന്റ് കൈമാറി.

നാഷണല്‍ കമ്മിറ്റി സുരക്ഷ പദ്ധതി ചെയര്‍മാന്‍ അഷ്‌റഫ് തങ്ങള്‍ ചെട്ടിപ്പടി, സെക്രട്ടറിയേറ്റ് അംഗങ്ങളായ മുഹമ്മദ് വേങ്ങര, കെ കെ കോയാമു ഹാജി, സെന്‍ട്രല്‍ കമ്മിറ്റി ഓര്‍ഗനൈസിംഗ് സെക്രട്ടറി സത്താര്‍ താമരത്ത്, വൈസ് പ്രസിഡന്റ് അസീസ് വെങ്കിട്ട, സെക്രട്ടറിമാരായ റഫീഖ് മഞ്ചേരി, അഷ്‌റഫ് കല്‍പകഞ്ചേരി, എന്നിവര്‍ പ്രസംഗിച്ചു.

ജില്ല ജനറല്‍ സെക്രട്ടറി സഫീര്‍ മുഹമ്മദ് സ്വാഗതവും ട്രഷറര്‍ മുനീര്‍ വാഴക്കാട് നന്ദിയും പറഞ്ഞു. ജില്ല കെഎംസിസി ഭാരവാഹികളായ ഷക്കീല്‍ തിരൂര്‍ക്കാട്, നൗഫല്‍ താനൂര്‍, അര്‍ഷദ് ബഹസ്സന്‍ തങ്ങള്‍, അലികുട്ടി കൂട്ടായി, റഫീഖ് ചെറുമുക്ക്, റഫീഖ് ഹസ്സന്‍ വെട്ടത്തൂര്‍, സഫീര്‍ ഖാന്‍ കരുവാരകുണ്ട്, ഇസ്മായില്‍ ഓവുങ്ങല്‍, ഷബീര്‍ അലി പള്ളിക്കല്‍, സലാം മഞ്ചേരി, യുനുസ് നാണത്ത്, നാസര്‍ മുത്തേടം എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top