
ബുറൈദ: ആവേശം അലതല്ലിയ കാല്‍പ്പന്തുത്സവത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് റിയാദ് ജേതാക്കള്‍. കെഎംസിസി ബുറൈദ സെന്‍ട്രല്‍ കമ്മറ്റി ബലിപെരുന്നാളിന് സംഘടിപ്പിച്ച മര്‍ഹൂം മുസ്തഫ സാഹിബ് മെമ്മോറിയല്‍ ഏഴാമത് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ റോയല്‍ എഫ്‌സിയെ ആണ് ബ്ലാസ്‌റ്റേഴ്‌സ് റിയാദ് മുട്ടുകുത്തിച്ചത്.

എട്ട് ടീമുകള്‍ പങ്കെടുത്ത വാശിയേറിയ മത്സരത്തിലെ കലാശപോരാട്ടത്തില്‍ ബുറൈദ ആയിരക്കണക്കിന് ഫുട്ബാള്‍ ആസ്വാദകര്‍ സാക്ഷിയായി. മജ്മ കെഎംസിസി സ്‌പോണ്‌സര്‍ചെയ്ത റോയല്‍ എഫ്‌സി റണ്ണര്‍ അപ്പായി. നിശ്ചിത സമയം അവാസിനിച്ചപ്പോഴും ഓരോഗോളുവീതം നേടി ഇരു ടീമുകളും സമനില പാലിച്ചു. ടൈ ബ്രയ്ക്കറില്‍ 4-2 ഗോളിനാണ് വിജയികളെ തീരുമാനിച്ചത്.

കെഎംസിസി ബുറൈദ സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് അനീസ് ചുഴലി, ട്രഷറര്‍ ബാജി ബഷീര്‍, ചെയര്‍മാന്‍ നവാസ് പള്ളിമുക്ക്, ഓര്‍ഗനൈസിംഗ് സെക്രട്ടറി റഫീഖ് ചെങ്ങളായി, സംഘാടക സമിതി ചെയര്‍മാന്‍ അലിമോന്‍ ചെറുകര, കന്‍വീണര്‍ നൗഫല്‍ പാലേരി, ട്രഷറര്‍ യൂസഫ് ചെറുമല, ശബീറലി ചാലാട്, ശരീഫ് മാങ്കടവ്, ലത്തീഫ് പള്ളിയാലില്‍, ഇക്ബാല്‍ പാറക്കാടന്‍, ശരീഫ് തലയാട് എന്നിവര്‍ ട്രോഫികളും മെഡലുകളും സമ്മാനിച്ചു. കുട്ടി എടക്കര, അലി പുതിയോട്ടില്‍, അഷ്‌റഫ് ഇരിട്ടി, റിയാസ് മണ്ണാര്‍ക്കാട്, സമദ് വയനാട് എന്നിവര്‍ നേതൃത്വം നല്‍കി.

വിവിധ സംഘടനകളെ പ്രതിനേകരിച്ചു പ്രമോദ് കുര്യന്‍(ഓ ഐ സി സി), റഫീഖ് അരീക്കോട്(എസ്‌ഐസി), നിഷാദ് പാലക്കാട്(അല്‍ ഖസീം പ്രവാസി സംഘം) അബ്ദു കീച്ചേരി(ഇശല്‍ ബുറൈദ) എന്നിവര്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.