മജ്മ: സ്‌നേഹവും സൗഹൃദവും പങ്കുവച്ചു മജ്മ ഫെസ്റ്റ്-2024 വിവിധ സാംസ്‌കാരിക പരിപാടികളോടെ അരങ്ങേറി. ഒഐസിസി മജ്മ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാര്‍ഷികാഘോഷവും ഈദ് സംഗമവും നടന്നു. കിര്‍സാന്‍ ഓഡിറ്റോറിയത്തി(ഇന്ദിരാഗാന്ധി നഗര്‍)ലായിരുന്നു പരിപാടി.
പരിപാടി ഓഐസിസി സൗദി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട് കോലത്ത് ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. മജ്മ കമ്മിറ്റി പ്രസിഡന്റ് ഫിറോസ് അധ്യക്ഷത വഹിച്ചു. നാസര്‍ ലെയ്‌സ് മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. പ്രമോദ് കുര്യന്‍ ആമുഖ പ്രഭാഷണം നടത്തി. ദമ്മാം റീജിയണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഡോ. സിന്ധു ബിനു, ബിനു പുരുഷോത്തമന്‍, പ്രസന്നന്‍ സഹദേവന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സുരേഷ് ഗോപി സ്വാഗതവും സത്യന്‍ നന്ദിയും പറഞ്ഞു.
റോബിന്‍ കൊട്ടാരക്കര, ഷമീര്‍, ശരത്, സിബി, റാഫി, സാജന്‍ ചെറിയാന്‍, സുനില്‍കുമാര്‍, സോമന്‍ കേശവന്‍, മുസ്തഫ എന്നിവര്‍ നേതൃത്വം നല്‍കി. നഴ്‌സുമാരെയും പരിപാടിയില്‍ പങ്കെടുത്ത കുട്ടികളെയും അനുമോദിച്ചു. കല്യാണി ബിനുവിന്റെ നേതൃത്വത്തില്‍ ഗാനമേളയുംഅരങ്ങേറി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.